ആറാലുംമൂട് ശിവപുരം മഹാദേവക്ഷേത്രം നഗരസഭ സീൽ ചെയ്തു
തിരുവനന്തപുരം: ആറാലുംമൂട് ശിവക്ഷേത്രം നെയ്യാറ്റിന്‍കര നഗരസഭാ സീല്‍ ചെയ്തു. പൂജ നടത്താനാകാതെ ഭക്തര്‍. ആറാലുംമൂട് ശിവപുരം മഹാദേവ ക്ഷേത്രത്തിലാണ് അതിക്രമിച്ച് കടക്കരുതെന്ന് കാട്ടി ഗേറ്റില്‍ നഗരസഭ നോട്ടീസ് പതിച്ച് ഗേറ്റ് സ്ഥാപിച്ച് ചങ്ങലയിട്ട് പൂട്ടിയത്. അനധികൃതമായി കടക്കുന്നത് ശിക്ഷാര്‍ഹമാണെന്ന ബോര്‍ഡും സ്ഥാപിച്ചു. ഇതോടെ ശിവപ്രതിഷ്ഠയുള്ള പ്രധാന ക്ഷേത്രത്തിലേക്കും ഗണപതി, നാഗര്‍ ക്ഷേത്രങ്ങളിലേക്കും ഭക്തര്‍ക്ക് കടക്കാന്‍ സാധിക്കാതെയായി. ക്ഷേത്രം സ്ഥിതി ചെയ്യുന്നത് സര്‍ക്കാര്‍ വക ഭൂമിയാണെന്നാണ് നഗരസഭയുടെ വാദം. നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള ശിവപുരം മഹാദേവ ക്ഷേത്രം നെയ്യാറിന്റെ ചെറുകനാലിന്റെ…
