നെടുങ്കണ്ടത്ത് ചാരായവും കോടയുമായി ഒരാള്‍ പിടിയിലായി

നെടുങ്കണ്ടം:തെരഞ്ഞെടുപ്പ്‌ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ വിതരണം നടത്തുവാനായി തയാറാക്കിയ ചാരായവും കോടയുമായി ഒരാള്‍ പിടിയിലായി. അഞ്ചു ലിറ്റര്‍ വാറ്റുചാരായവും 25 ലിറ്റര്‍ കോടയും വാറ്റ്‌ ഉപകരണങ്ങളുമായി പൊന്നാമല കാരിമലയില്‍ ബിജു കുര്യനാണ്‌ (48) ഇടുക്കി എക്‌സൈസ്‌ സ്‌പെഷ്യല്‍സ്‌ക്വാഡിന്റെ പിടിയിലായത്‌.നെടുങ്കണ്ടം പഞ്ചായത്ത്‌ പൊന്നാമല മേഖലയിലെ സ്വതന്ത്ര സ്‌ഥാനാര്‍ഥിയുടെ സജീവ പ്രചാരകനായിരുന്നു പിടിയിലായ ബിജു കുര്യന്‍. പകല്‍ തെരഞ്ഞെടുപ്പ്‌ പ്രചരണവും രാത്രിയില്‍ വ്യാജ വാറ്റുമായിരുന്നു ഇയാളുടെ പണിയെന്നാണ്‌ എക്‌സൈസ്‌ പറയുന്നത്‌.ഇടുക്കി എക്‌സൈസ്‌ സ്‌പെഷ്യല്‍സ്‌ സ്‌ക്വാഡിന്‌ ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന്‌ നടത്തിയ…

Read More

കുടിവെള്ള പദ്ധതിയിൽ ലഭിച്ച ജലസ്ത്രോതസ്സ് ഉപഭോക്താക്കൾക്ക്‌ നഷ്ട്ടമാക്കി സ്വകാര്യ വ്യക്തി

അടിമാലി: അടിമാലി കൊന്നത്തടി പഞ്ചായത്തിലെ കൈലാസം നിവാസികൾക്ക് അടിമാലി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചു നൽകിയ കുളത്തിൽ നിന്നും ടാങ്കിൽ നിന്നും കുടിവെള്ളം നിഷേധിക്കുന്നതായി പരാതി. കുളവും വാട്ടർ ടാങ്കും സ്ഥിതിചെയ്യുന്ന സ്ഥല ഉടമയാണ് കുളത്തിൽ നിന്നുവരുന്ന ഹോസും മോട്ടോർ ലേക്കുള്ള വൈദ്യുതി കണക്ഷനും വെട്ടി നശിപ്പിച്ച് ജനങ്ങളുടെ കുടിവെള്ളം തടസ്സപ്പെടുത്തുന്നത്. പോലീസിൽ മുതൽ മുഖ്യമന്ത്രിക്ക് വരെ പരാതി നൽകിയിട്ടും സ്ഥലമുടമയുടെ ഉപദ്രവം തുടരുകയാണ്.

Read More

തൊടുപുഴയിൽ മഞ്ഞപ്പിത്തം പടരുന്നു

തൊടുപുഴ: തൊടുപുഴ മുൻസിപ്പാലിറ്റിയിൽ മഞ്ഞപ്പിത്തം പടരുന്നു. സിവിൽ സ്റ്റേഷന്റെ പരിസര പ്രദേശങ്ങളിലായിട്ടാണ് മഞ്ഞപിത്തം റിപ്പോർട്ട്‌ ചെയ്തത്. ഇതിനെതുടർന്ന് വിവിധ വകുപ്പുതല ഏകോപന യോഗം നഗരസഭാ ഹാളിൽ ചേർന്നു. 5 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നഗരസഭ സെക്രട്ടറി , നഗരസഭ ആരോഗ്യ വിഭാഗം, ജില്ലാ ആശുപത്രി ആർ.എം.ഒ, പിപിയൂണിറ്റ് ആരോഗ്യ വിഭാഗം, ഫുഡ് സേഫ്റ്റി, വാട്ടർ അതോറിറ്റി തുടങ്ങിയ വിഭാഗങ്ങൾ ഏകോപന യോഗത്തിൽ പങ്കെടുത്തു. മഞ്ഞപിത്ത രോഗ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഹോട്ടൽ, കൂൾ ബാർ, ബേക്കറി തുടങ്ങിയ…

Read More

മൂന്നാർ: മൂന്നാർ തലയാർ എസ്റ്റേറ്റിൽ വളർത്തുമൃഗത്തെ ആക്രമിച്ച് കൊന്നു

വിനായകൻ എന്നയാളുടെ പശുവിനെയാണ് പുലി ആക്രമിച്ച് കൊന്നത് .ഒരു കൂട്ടം പശുക്കൾ തലയാർ എസ്റ്റേറ്റിലെ തേയിലത്തോട്ടത്തിന് സമീപമാണ് പശുവിനെ കടുവ ആക്രമിച്ചത്.

Read More

സര്‍ക്കാര്‍ ജോലി വാഗ് ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ബി.ജെ.പി നേതാവ് കീഴടങ്ങി

ഇടുക്കി: സർക്കാർ ജോലി വാഗ്ദാനം ചെയ്ത് 16 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ അംഗവും മുൻ ഡി.സി.സി സെക്രട്ടറിയുമായ ബെന്നി പെരുവന്താനം (62) പൊലീസിന് കീഴടങ്ങി. നാലാം പ്രതി വണ്ടിപെരിയാർ കറുപ്പുപാലം ഉരുണിയില്‍ വീട്ടില്‍ യു.എച്ച്‌. ഫൈസലിനെ (40) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പരാതിക്കാരന്റെ മകന് ഇടുക്കി ആയുർവേദ കോളേജിലും മരുമകള്‍ക്ക് തിരുവനന്തപുരം ശ്രീ ചിത്രയിലും ജോലി വാഗ്ദാനം ചെയ്ത് 16 ലക്ഷം രൂപയാണ് തട്ടിപ്പ് നടത്തിയത്. 2024 ജൂണില്‍ ഏലപ്പാറയില്‍ ടാക്സി…

Read More

വണ്ടിപ്പെരിയാർ സത്രം – കാനന പാതയിൽ വന്യമൃഗശല്യം, ഭക്തരിൽ ഭീതി സൃഷ്ടിച്ച് കാട്ടാനക്കൂട്ടം

ഇടുക്കി: വണ്ടിപ്പെരിയാർ സത്രം – കാനന പാതയിൽ കാട്ടാനകളുടെയും കരടിയുടെയും ശല്യം. പ്രദേശത്ത് വന്യ മൃഗ സാന്നിധ്യം അയ്യപ്പ ഭക്തരെയും പ്രദേശ വാസികളെയും ഭീതിയിലാഴ്ത്തുന്നു. രണ്ട് ദിവസങ്ങളിലായി പ്രദേശത്ത് കാട്ടാനകളെ പ്രദേശവാസികൾ കാണുകയും വന പാലകരെ വിവരമറിയിക്കുകയും ചെയ്തതോടെ കാട്ടാനകളെ തുരത്തിയെങ്കിലും ഞായറാഴ്ച്ച കടുവe പെരിയാർ കടുവ സങ്കേതത്തിൽ നിന്നാണ് ഈ മേഖയിലേക്ക് കാട്ടാനകൾ എത്തുന്നത്. കഴിഞ്ഞ ദിവസം തേയില തോട്ടത്തിൽ രണ്ട് കാട്ടാനകൾ എത്തിയിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനപാലകർ എത്തി ഇവറ്റകളെ കാട്ടിലേയ്ക്ക് തുരത്തി….

Read More

കനത്ത മഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു

പെരിയാർ: കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി ഉയർന്നു. റൂൾ കർവ് പ്രകാരം 142 അടിയായി മാത്രമേ ജലനിരപ്പുയർത്താൻ തമിഴ്നാടിന് അനുവാദമുള്ളു. ജലനിരപ്പുയർന്നതോടെ ഒന്നാം ജാഗ്രത നിർദ്ദേശം കേരളത്തിന് തമിഴ്നാട് നൽകി. പെരിയാർ തീരങ്ങളിൽ ജാഗ്രത നിർദേശം നൽകി.

Read More

നെല്ലിക്കുഴിയിൽ ഇടഞ്ഞ പോത്തിനെ പിടികൂടി

കോതമംഗലം: നെല്ലിക്കുഴി യിൽ ഇടഞ്ഞ പോത്തിനെ പിടികൂടി. ഫയർ ഫോഴ്സിന്റെ ഇടപെടൽ കൊണ്ടാണ് പോത്തിനെ പിടികൂടാൻ സാധിച്ചത്. നെല്ലിക്കുഴി പഞ്ചായത്ത് കുറ്റിലഞ്ഞി എൽപി സ്കൂളിന് സമീപം റഷീദ് എടപ്പാറയുടെ ഇറച്ചി കടയിൽ കൊണ്ടുവന്ന പോത്താണ് വാഹനത്തിൽ നിന്നും ലോഡ് ഇറക്കുന്നതിനിടയിൽ വിരണ്ടോടിയത്. പിന്നീട് പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ച പോത്തിനെ നാട്ടുകാർ പിടിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായതിനെ തുടർന്ന് ആണ് കോതമംഗലം രക്ഷാസേന സ്ഥലത്ത് എത്തി വിരണ്ട് ഓടിയ പോത്തിനെ പിടികൂടി അപകടം ഒഴിവാക്കിയത്.

Read More

ലേബർ കോഡിനെതിരെ മാധ്യമ പ്രവർത്തകർ കണ്ണൂരിൽ പ്രതിഷേധ പ്രകടനം നടത്തി

ദില്ലി : കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം തുടരുന്നതിന് തടസ്സമില്ലെന്ന് സുപ്രീംകോടതി. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ വോട്ടർപട്ടിക പരിഷ്കരണം നീട്ടിവെക്കണം എന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജിയില്‍ കോടതി സ്റ്റേ അനുവദിച്ചില്ല. കേരളത്തിന്‍റെ കേസ് ഡിസംബര്‍ 2 ന് പരിഗണിക്കും. കേരളത്തിന്‍റെ ഹര്‍ജിയില്‍ ഇടപെടണോ എന്ന് രണ്ടിന് തീരുമാനിക്കാം എന്ന് സുപ്രീംകോടതി അറിയിച്ചു. ആശങ്കാജനകമായ സാഹചര്യം ഉണ്ടോ എന്ന് അന്ന് നോക്കാമെന്നും കോടതി അറിയിച്ചു. അതേസമയം, ഡിസംബർ ഒന്നിനകം തമിഴ്നാട് ഹർജിയിൽ സത്യവാങ് മൂലം സമർപ്പിക്കണമെന്ന്…

Read More

തദ്ദേശ സ്ഥാപന പൊതു തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലെല്ലാം ഹരിത ചട്ടം കർശനമായി പാലിക്കണമെന്നുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

ഇടുക്കി: തദ്ദേശ സ്ഥാപന പൊതു തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലെല്ലാം ഹരിത ചട്ടം കർശനമായി പാലിക്കണമെന്നുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിനെപ്പറ്റി വ്യക്തമാക്കി ജില്ലാ കളക് ടർ ദിനേശൻ ചെറുവാട്ട്. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഉടനീളം ഹരിത ചട്ടം പാലിക്കുന്നതിനായി നിരോധിത പ്ലാസ്റ്റിക് വസ്തുക്കളടങ്ങുന്ന എല്ലാത്തരം ബാനറുകൾ, ബോർഡുകൾ ഹോർഡിംഗുകൾഎന്നിവ പ്രചാരണത്തിൽ നിന്ന് പൂർണമായും ഒഴിവാക്കേണ്ടതാണ്. പകരം 100% കോട്ടൺ തുണി, പേപ്പർ, ചണം, തടി/ലോഹം, പോളിഎത്തിലിൻ നിർമ്മിതമായ ബോർഡുകൾ, പൂർണ്ണമായും പ്രകൃതി സൗഹൃദ ഉല്പന്നങ്ങളാൽ നിർമ്മിതമായ ബോർഡുകൾ (മുള, ഈറ,…

Read More