ഇടുക്കിയുടെ ആദ്യ എഫ് എം റേഡിയോ സ്റ്റേഷനായ ‘ജൂണ്‍ എഫ് എം 90.8’ പ്രവര്‍ത്തനം ആരംഭിച്ചു

തൊടുപുഴ: ഇടുക്കിയുടെ ആദ്യ എഫ് എം റേഡിയോ സ്റ്റേഷനായ ‘ജൂണ്‍ എഫ് എം 90.8’ നവംബർ 23 ന് ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. ഞായറാഴ്ച വൈകീട്ട് 4 മണിക്ക്റേഡിയോ ഹില്‍സ് ലെ ‘ജൂണ്‍ എഫ് എം 90.8’ സ്റ്റുഡിയോ അംഗണത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ തദ്ദേശ്ശ സ്വയം ഭരണ സ്ഥാപന പ്രതിനിധികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍,വിവിധ സാമൂഹിക സാംസ്‌കാരിക സംഘടന പ്രതിനിധികള്‍,വിവിധ മതാചര്യർ,നാട്ടുകാർ എന്നിവർ പങ്കെടുത്തു.ജൂണ്‍ എഫ് എം പ്രോഗ്രാം ഹെഡ് ആർ ജെ മാനസി അതിഥികളെ…

Read More

മാട്ടുപ്പെട്ടി, കുണ്ടള ഡാം എന്നിവിടങ്ങളിലെ സാഹസിക വിനോദങ്ങൾക്ക്‌ മതിയായ സുരക്ഷയില്ല

മൂന്നാർ : വിനോദ സഞ്ചാരികൾ ഏറ്റവുമധികമെത്തുന്ന മാട്ടുപ്പെട്ടി, കുണ്ടള ഡാമുകളിലും എക്കോ പോയിൻ്റിലും പ്രവർത്തിക്കുന്ന സാഹസിക വിനോദങ്ങൾക്ക് മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലെന്ന ആക്ഷേപം വ്യാപകം. കുട്ടവഞ്ചി, കയാക്കിങ്, പാരാസെയ്‌ലിങ് തുടങ്ങിയവയാണ് ഇവിടുത്തെ ഏറെ അപകടം നിറഞ്ഞ സാഹസിക വിനോദങ്ങൾ. അവയിൽ ഏറ്റവും അപകടം മാട്ടുപ്പെട്ടി ഡാമിലെ പാരാ സെയ്ലിങ് ആണ്. വെള്ളത്തിൽനിന്നു 100 മുതൽ 200 മീറ്റർ ഉയരത്തിൽ പറക്കുന്ന പാരാസെയിലിങ്ങ് ഏറെ അപകടകരമാണ്. ലൈഫ് ജാക്കറ്റ് ഉൾപ്പെടെ സഞ്ചാരികളെ ധരിപ്പിച്ചാണ് എല്ലാ സാഹസിക വിനോദങ്ങളും…

Read More

ആനച്ചാലിലെ ആകാശ ഭക്ഷണശാല അടച്ചു പൂട്ടും

ഇടുക്കി: ആനച്ചാലിൽ ആകാശ ഭക്ഷണശാലയിൽ വിനോദസഞ്ചാരികൾ കുടുങ്ങിയ സംഭവത്തിൽ സ്ഥാപനം താത്കാലികമായി അടച്ചുപൂട്ടാൻ ജില്ലാ ഭരണകൂടം നിർദേശിച്ചു. സതേൺ സ്കൈസ് എയ്റോഡൈനാമിക്സ് എന്ന സ്ഥാപനത്തിനാണ് മതിയായ സുരക്ഷ സംവിധാനങ്ങൾ ഇല്ലാതെ പ്രവർത്തിച്ചതിന് സ്റ്റോപ്പ് മെമോ നൽകിയത്. സ്ഥാപനത്തിന്റെ നടത്തിപ്പുകാർക്കെതിരെ പൊലീസ് കേസും രജിസ്റ്റർ ചെയ്തു. ആനച്ചാലില്‍ വിനോദസഞ്ചാരികള്‍ സ്‌കൈ ഡൈനിങ്ങില്‍ കുടുങ്ങിയ സംഭവത്തില്‍ സ്ഥാപന ഉടമകള്‍ക്കെതിരെ വെള്ളത്തൂവല്‍ പോലീസ് സ്വമേധയാ കേസെടുത്തു.. സ്ഥാപന ഉടമയായ ചിറക്കല്‍പുരയിടത്തില്‍ വീട്ടില്‍ സോജൻ ജോസഫിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. മറ്റൊരു ഉടമയായ…

Read More

നഴ്സിംഗ് കോഴ്സിന് അഡ്മിഷൻ നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്തയാൾ അറസ്റ്റിൽ.

ഇടുക്കി /പാലക്കാട്, വടക്കഞ്ചേരി, നഴ്സിംഗ് കോഴ്സിന് അഡ്മിഷൻ നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്തയാൾ,അറസ്റ്റിൽ, ഞാറംവാൻകുളമ്പ്, കണക്കൻതുരുത്തി, പഴയചിറ വീട്, ബിനു. പി. ചാക്കോ (49) എന്നയാളെയാണ് കട്ടപ്പന ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പാലാ, തിരുവല്ല എന്നീ സ്‌ഥലങ്ങളിലുള്ള നഴ്സിംഗ് കോളേജുകളിൽ അഡ്മിഷൻ തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞു കട്ടപ്പന സ്വദേശിയായ യുവതിയുടെ പക്കൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുകയായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലെ പരസ്യം കണ്ട് യുവതി ഇയാളെ ബന്ധപ്പെടുകയും, തുടർന്ന് നഴ്സിംഗ്…

Read More

കട്ടപ്പനയിൽ വീടിന് നെരേ സാമൂഹിക വിരുദ്ധരുടെ ആക്രമണം

കട്ടപ്പന: കട്ടപ്പന നിരപ്പേൽക്കടക്ക് സമീപം വീടിനുനേരേ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. വ്യാഴാഴ്ച്ച രാത്രി 12 മണിയോടെയാണ് കോൽക്കാട്ടിൽ പൊന്നപ്പന്റെ വീടിന് നെരേ ആക്രമണം ഉണ്ടായത്. ബൈക്കിൽ എത്തിയ ആളുകൾ കോൺക്രീറ്റ് കട്ടകൾ കൊണ്ട് വീടിന് നെരേ എറിയുകയാ യിരുന്നു. കല്ലേറിൽ വീടിന്റെ രണ്ട് ജനലുകളുടെ ചില്ലുകൾ പൊട്ടി. ശബ്ദം കേട്ട് വീട്ടുകാരും പരിസരവാസികളും പുറത്തിറങ്ങിയപ്പോൾ ആക്രമികൾ രക്ഷപ്പെട്ടു. കട്ടപ്പന പോലീസ് സ്ഥലത്തെത്തുകയും കേസെടുക്കുകയും ചെയ്തു.

Read More

പരമ്പരാഗത കാനനപാതയിലൂടെ സഞ്ചരിക്കുന്ന അയ്യപ്പഭക്തരുടെ എണ്ണം വർധിച്ചു

വണ്ടിപ്പെരിയാർ : കാനന പാത താണ്ടി സന്നിധാനത്തെത്തുന്ന ഭക്തരുടെ എണ്ണത്തിൽ വർധന. പെരിയാർ വന്യജീവി സങ്കേതത്തിലുൾപ്പെടുന്ന പരമ്പരാഗത കാനന പാതയിലൂടെയുള്ള യാത്ര അനുഭൂതിദായകമാണെന്ന് ഇതുവഴിയെത്തുന്നവർ പറയുന്നു. ദിവസവും ആയിരത്തിലധികം പേർ ഇപ്പോൾ കാനന പാതയിലൂടെ ശബരിമലയിലെത്തുന്നു. വണ്ടിപ്പെരിയാർ സത്രത്തു നിന്ന് കാൽ നടയാത്ര ആരംഭിക്കും. കുത്തനെയുള്ള കയറ്റിറക്കങ്ങളുള്ള പാതയിലൂടെ നടന്ന് സന്നിധാനത്തെത്താൻ പലരും അഞ്ചു മണിക്കൂറിലധികമെടുക്കും . ഉപ്പുപാറ, പുല്ലുമേടു വഴിയുള്ള യാത്ര പ്രകൃതിയുടെ വന്യത ആസ്വദിച്ചുള്ളതായതിനാൽ ഒട്ടും മടുപ്പു തോന്നാറില്ലെന്ന് പതിവായി ഇതുവഴി ശബരിമലയിലെത്തുന്ന ഭക്തർ…

Read More

അരലക്ഷം രൂപയുടെ മരുന്നുമായി 18 കാരൻ തൊടുപുഴയിൽ പിടിയിലായി

തൊടുപുഴ: അനധികൃത മരുന്നുമായി 18 കാരൻ പിടിയിലായി. ഡോക്ടറുടെ നിര്‍ദേശമില്ലാതെയാണ് അര ലക്ഷം രൂപയുടെ ‘ബ്ലഡ് പ്രഷര്‍’ മരുന്ന് 18-കാരൻ വാങ്ങിയത്.ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് ഉദ്യോഗസ്ഥരെത്തി മരുന്നുകള്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഓണ്‍ലൈൻ വഴിയാണ് മരുന്ന് വാങ്ങിയത്. അര ലക്ഷം രൂപയിലധികം വില വരുന്ന മരുന്നുകളുമായി 18 വയസ്സുകാരൻ പിടിയിലായി. തൊടുപുഴ ടൗണില്‍ സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ആദിത്യൻ ബൈജു എന്ന യുവാവ് അനധികൃതമായി മരുന്നുകള്‍ സൂക്ഷിച്ചിരുന്നത് കണ്ടെത്തിയത്. ഏകദേശം 50,850 രൂപ വിലമതിക്കുന്ന, 150 വയല്‍…

Read More

നെടുങ്കണ്ടത്ത് ചാരായവും കോടയുമായി ഒരാള്‍ പിടിയിലായി

നെടുങ്കണ്ടം:തെരഞ്ഞെടുപ്പ്‌ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ വിതരണം നടത്തുവാനായി തയാറാക്കിയ ചാരായവും കോടയുമായി ഒരാള്‍ പിടിയിലായി. അഞ്ചു ലിറ്റര്‍ വാറ്റുചാരായവും 25 ലിറ്റര്‍ കോടയും വാറ്റ്‌ ഉപകരണങ്ങളുമായി പൊന്നാമല കാരിമലയില്‍ ബിജു കുര്യനാണ്‌ (48) ഇടുക്കി എക്‌സൈസ്‌ സ്‌പെഷ്യല്‍സ്‌ക്വാഡിന്റെ പിടിയിലായത്‌.നെടുങ്കണ്ടം പഞ്ചായത്ത്‌ പൊന്നാമല മേഖലയിലെ സ്വതന്ത്ര സ്‌ഥാനാര്‍ഥിയുടെ സജീവ പ്രചാരകനായിരുന്നു പിടിയിലായ ബിജു കുര്യന്‍. പകല്‍ തെരഞ്ഞെടുപ്പ്‌ പ്രചരണവും രാത്രിയില്‍ വ്യാജ വാറ്റുമായിരുന്നു ഇയാളുടെ പണിയെന്നാണ്‌ എക്‌സൈസ്‌ പറയുന്നത്‌.ഇടുക്കി എക്‌സൈസ്‌ സ്‌പെഷ്യല്‍സ്‌ സ്‌ക്വാഡിന്‌ ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന്‌ നടത്തിയ…

Read More

കുടിവെള്ള പദ്ധതിയിൽ ലഭിച്ച ജലസ്ത്രോതസ്സ് ഉപഭോക്താക്കൾക്ക്‌ നഷ്ട്ടമാക്കി സ്വകാര്യ വ്യക്തി

അടിമാലി: അടിമാലി കൊന്നത്തടി പഞ്ചായത്തിലെ കൈലാസം നിവാസികൾക്ക് അടിമാലി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചു നൽകിയ കുളത്തിൽ നിന്നും ടാങ്കിൽ നിന്നും കുടിവെള്ളം നിഷേധിക്കുന്നതായി പരാതി. കുളവും വാട്ടർ ടാങ്കും സ്ഥിതിചെയ്യുന്ന സ്ഥല ഉടമയാണ് കുളത്തിൽ നിന്നുവരുന്ന ഹോസും മോട്ടോർ ലേക്കുള്ള വൈദ്യുതി കണക്ഷനും വെട്ടി നശിപ്പിച്ച് ജനങ്ങളുടെ കുടിവെള്ളം തടസ്സപ്പെടുത്തുന്നത്. പോലീസിൽ മുതൽ മുഖ്യമന്ത്രിക്ക് വരെ പരാതി നൽകിയിട്ടും സ്ഥലമുടമയുടെ ഉപദ്രവം തുടരുകയാണ്.

Read More

തൊടുപുഴയിൽ മഞ്ഞപ്പിത്തം പടരുന്നു

തൊടുപുഴ: തൊടുപുഴ മുൻസിപ്പാലിറ്റിയിൽ മഞ്ഞപ്പിത്തം പടരുന്നു. സിവിൽ സ്റ്റേഷന്റെ പരിസര പ്രദേശങ്ങളിലായിട്ടാണ് മഞ്ഞപിത്തം റിപ്പോർട്ട്‌ ചെയ്തത്. ഇതിനെതുടർന്ന് വിവിധ വകുപ്പുതല ഏകോപന യോഗം നഗരസഭാ ഹാളിൽ ചേർന്നു. 5 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നഗരസഭ സെക്രട്ടറി , നഗരസഭ ആരോഗ്യ വിഭാഗം, ജില്ലാ ആശുപത്രി ആർ.എം.ഒ, പിപിയൂണിറ്റ് ആരോഗ്യ വിഭാഗം, ഫുഡ് സേഫ്റ്റി, വാട്ടർ അതോറിറ്റി തുടങ്ങിയ വിഭാഗങ്ങൾ ഏകോപന യോഗത്തിൽ പങ്കെടുത്തു. മഞ്ഞപിത്ത രോഗ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഹോട്ടൽ, കൂൾ ബാർ, ബേക്കറി തുടങ്ങിയ…

Read More