ഭക്തർക്ക്‌ ഭഷ്യവിഷബാധ, വണ്ടിപ്പെരിയാറിൽ ആരോഗ്യ വകുപ്പിന്റ വ്യാപക പരിശോധന

വണ്ടിപ്പെരിയാർ: ശബരിമ ലയിലെ പ്രധാന ഇടത്താവളമായ സത്രത്തിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച അയ്യപ്പ ഭക്തർക്ക് ഭക്ഷ്യവിഷബാധ യുണ്ടായെന്ന ആരോപണത്തെ തുടർന്ന് വണ്ടിപ്പെരിയാർ, വള്ളക്കടവ്, സത്രം ഇടത്താവളം എന്നീ പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. വണ്ടിപ്പെരിയാർ സാമൂഹിക ആരോഗ്യ കേന്ദ്രം ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഷാജിമോന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഹെൽത്ത്‌ കാർഡും, ലൈസൻസും ഇല്ലാതെ വൃത്തി ഹീനമായ സാഹചര്യത്തിൽ പൊതുജനാരോഗ്യത്തിനു ഭീഷണയായി പ്രവർത്തിച്ച ഒരു ഹോട്ടലിനു ആരോഗ്യ വകുപ്പ് സ്റ്റോപ്പ്‌ മെമ്മോ നൽകി. ഈ ഹോട്ടലിൽ…

Read More

ഇടുക്കിയിൽ സ്കൂൾ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞു; 36 പേര്‍ക്ക് പരിക്ക്.

തിരുവനന്തപുരം തോന്നയ്ക്കൽ ജി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥികളുമായി പോയ ബസാണ് അപകടത്തിൽ പെട്ടത് ഇടുക്കി: സ്കൂൾ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞു. 36 പേര്‍ക്ക് പരിക്കേറ്റു. പാലാ തൊടുപുഴ റൂട്ടിൽ കോട്ടയം ജില്ലയോട് ചേർന്ന ഇടുക്കി ജില്ലയിലെ നെല്ലാപ്പാറയിലാണ് സംഭവം. തിരുവനന്തപുരം തോന്നയ്ക്കൽ ജി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥികളുമായി പോയ ബസാണ് അപകടത്തിൽ പെട്ടത്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നും വിദ്യാര്‍ഥികൾ സുരക്ഷിതരാണെന്നുമാണ് ലഭിക്കുന്ന വിവരം. പാലാ തൊടുപുഴ റോഡിൽ നെല്ലാപ്പാറയ്ക്ക് സമീപം ചൂരപ്പട്ട വളവിലാണ് അപകടം സംഭവിച്ചത്. വിനോദയാത്ര സംഘത്തിലെ മൂന്നു…

Read More

ക്രിസ്മസ് – പുതുവത്സര സമ്മാനം ക്ഷേമ പെൻഷൻ വിതരണം ഡിസംബർ 15 മുതൽ

ക്രിസ്മസ്, പുതു വത്സരം പ്രമാണിച്ച് ക്ഷേമ പെൻഷൻ നേരത്തെ നൽകും. ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ നൽകാൻ ധനവകുപ്പ് ഉത്തരവിറക്കി. വർധിപ്പിച്ച തുകയായ 2000 രൂപ വീതമാണ് ലഭിക്കുക. ഇതിനായി 1045 കോടി രൂപ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ പെൻഷൻ ലഭിക്കുന്നത്‌. 62 ലക്ഷത്തോളം പേർക്കാണ്‌ പെൻഷൻ ലഭിക്കുന്നത്‌. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ…

Read More

രാഹുൽ മാങ്കുട്ടത്തതിന്റെ മുൻകൂർ ജാമ്യപേക്ഷയിൽ വാദം പൂർത്തിയായി. ഉത്തരവ് പിന്നീട് പറയാൻ മാറ്റി.

‘ബലാത്സംഗം നടന്നു, ഗര്‍ഭഛിദ്രത്തിനും തെളിവ്’; രാഹുലിനെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി പൊലീസ് റിപ്പോര്‍ട്ട് തിരുവനന്തപുരം : ബലാത്സംഗ കേസിൽ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് റിപ്പോര്‍ട്ടിൽ ഗുരുതര പരാമര്‍ശങ്ങള്‍. രാഹുലിന്‍റെ മുൻകൂര്‍ ജാമ്യഹര്‍ജിയിൽ അടച്ചിട്ട മുറിയിൽ വാദം തുടങ്ങി. പൊലീസ് റിപ്പോര്‍ട്ട് കോടതിയിൽ ഹാജരാക്കി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലാണ് രാഹുലിന്‍റെ മുൻകൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത്. സീൽ ചെയ്ത കവറിലുള്ള പൊലീസ് റിപ്പോര്‍ട്ടാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. വിശദമായ വാദം കേള്‍ക്കാമെന്ന് പ്രോസിക്യൂഷൻ അറിയിക്കുകയായിരുന്നു. ഡോക്ടറുടെ ഉള്‍പ്പെടെ സാക്ഷി…

Read More

ഇടുക്കിയിലെ റിസോർട്ടിൽ മുറിയെടുത്ത് ലഹരി ഉപയോഗം, 12 കൊച്ചി സ്വദേശികൾ അറസ്റ്റിൽ

ബൈസൺവാലി : ഇടുക്കി യിലെ റിസോർട്ടിൽ മുറിയെടുത്ത് ലഹരി ഉപയോഗിച്ച കൊച്ചി സ്വദേശികളെ ശാന്തൻപാറ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി വൈപ്പിൻ സ്വദേശികളായ സയോൺ, ആദിത്യൻ,അതുൽ, വിഷ്ണു,അലറ്റ്, ഹാരിസ്,എമിൽസൺ, അമൽ,സിന്റോ, സാവിയോ,സൂരജ്, അശ്വിൻ എന്നിവരാണ് അറസ്റ്റിൽ ആയത്. ഇവരുടെ കൈയിൽ നിന്ന് 10 ഗ്രാം കഞ്ചാവ്,10 മില്ലി ഗ്രാം ഹാഷ് ഓയിൽ,പത്തോളം എൽ എസ് ടി സ്റ്റാമ്പ് ഉൾപ്പടെ അരലക്ഷം രൂപയുടെ ലഹരി വസ്തുക്കൾ പിടികൂടി. ശാന്തൻ പാറ എസ് എച് ഒ എസ് ശരലാലിന്റെ നേതൃത്വത്തിൽ…

Read More

ദേശിയ തലത്തിലും തിളങ്ങി ഇടുക്കിയുടെ മിടുക്കിയായ വേഗറാണി ദേവപ്രിയ

കാൽവരിമൗണ്ട് :സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ സബ് ജൂനിയര്‍ ഗേള്‍സ് 100 മീറ്റര്‍ ഓട്ടത്തില്‍ 38 വർഷത്തെ റിക്കോർഡ് തകർത്ത് സ്വര്‍ണവും 200 മീറ്റർ മത്സരത്തിൽ വെങ്കലവും കരസ്ഥമാക്കിയ മിടുക്കി ദേവപ്രിയ വീണ്ടും തിളങ്ങിയിരിക്കുകയാണ്. ഇൻഡോറിൽ നടന്ന ദി എമറാൾഡ് ഹൈറ്റ്സ് ഇന്റർനാഷണൽ സ്‌കൂളിൽ വെച്ച് നടക്കുന്ന 69-ാമത് ദേശീയ സ്ക്കൂൾ കായികമേളയിൽ 14 വയസിൽ താഴെ ഉള്ള പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ വെങ്കലം കരസ്ഥമാക്കിയിരിക്കുകയാണ് മിടുക്കി. കാൽവരിമൗണ്ട് ഹൈസ്‌കൂൾ വിദ്യാർത്ഥിനിയായ ദേവപ്രിയ വളരെ പരിമിതമായ…

Read More

കുരുതിക്കളത്ത് ട്രാവലർ അപകടം, 17 പേർക്ക്‌ പരിക്ക്

തൊടുപുഴ: ഇടുക്കി തൊടുപുഴ – പുളിയൻമല സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കുരുതിക്കളം ഹെയർപിൻ വളവിലാണ് ട്രാവലർ അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ ഉണ്ടായിരുന്ന 17 യാത്രക്കാർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം.

Read More

ഇടുക്കി വെൺമണിയിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് റബർത്തോട്ടത്തിലേക്ക്‌ ഇടിച്ച് കയറി

വെൺമണി : ഇടുക്കി വെൺമണിയിൽ നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് തവേരയിൽ ഇടിച്ച ശേഷം സമീപത്തുള്ള റബ്ബർത്തോട്ടത്തിൽ ഇടിച്ചു കയറി അപകടം. എറണാകുളത്തു നിന്ന് ചെറുതോണിയിൽ ഒരു വിവാഹത്തിനായി എത്തിയവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. കള്ളിപ്പാറയിൽ നിന്ന് ബ്ലാത്തിക്കവലയിലെക്കുള്ള ഇറക്കത്തിൽ നിയന്ത്രണം നഷ്ടമായ ബസ് ആദ്യം ഒരു ടവേരയിൽ ഇടിക്കുകയും പിന്നീട് റബ്ബർത്തോട്ടത്തിലേക്ക്‌ ഇടിച്ച് കയറുകയുമായിരുന്നു.

Read More

ആനച്ചാലിലെ ആകാശ ഭക്ഷണശാലയ്ക്ക്‌ സുരക്ഷയില്ല, റിപ്പോർട്ട് നൽകി ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ

അടിമാലി: ആനച്ചാലിൽ ആകാശ ഭക്ഷണശാലയിൽ വിനോദസഞ്ചാരികൾ കുടുങ്ങിയ സംഭവത്തിൽ സ്കൈ ഡൈനിങ്ങിന് ഒരു അനുമതിയും ഇല്ലെന്നും മതിയായ സുരക്ഷയില്ലാതെയാണ് ഇത് പ്രവർത്തിച്ചതെന്നും റിപ്പോർട്ട് നൽകി ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ. സംഭവത്തിന് പിന്നാലെ സ്ഥാപനം താത്കാലികമായി അടച്ചുപൂട്ടിയിരുന്നു. സതേൺ സ്കൈസ് എയ്റോഡൈനാമിക്സ് എന്ന സ്ഥാപനത്തിനാണ് മതിയായ സുരക്ഷ സംവിധാനങ്ങൾ ഇല്ലാതെ പ്രവർത്തിച്ചതിന് സ്റ്റോപ്പ് മെമോ നൽകിയത്. സ്ഥാപനത്തിന്റെ നടത്തിപ്പുകാർക്കെതിരെ പൊലീസ് കേസും രജിസ്റ്റർ ചെയ്തു.

Read More

സ്റ്റാറായി മൂന്നാറിലെ ഡബിൾ ഡക്കർ ബസ്, വരുമാനം ഒരു കോടി കഴിഞ്ഞു

മൂന്നാർ: മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് വിനോദ കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനായി കെഎസ്ആർടിസി ആരംഭിച്ച റോയൽ ഡബിൾ ഡക്കർ ബസിന്റെ ഇതുവരെയുള്ള വരുമാനം ഒരു കോടി പിന്നിട്ടു. ഇതുവരെ 30,000 ത്തിൽ അധികം പേർ ഡബിൾ ഡക്കർ ബസിൽ യാത്ര ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഡബിൾ ഡക്കർ ബസ് സർവ്വീസാരംഭിച്ചത്. പത്ത് മാസം പിന്നിടാനൊരുങ്ങവെയാണ് ബസിന്റെ വരുമാനം ഒരു കോടി പിന്നിട്ടിരിക്കുന്നത്. മൂന്നാറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ പോലെ തന്നെ സഞ്ചാരികളുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് ബസ്. ബസിന്റെ മുകൾ ഭാഗത്ത്…

Read More