പുതിയ വാടകനിയമങ്ങള്‍ അവതരിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍
വീട്ടുടമസ്ഥന്റെ ഇഷ്ടപ്രകാരം ഇനി വാടക വര്‍ദ്ധിപ്പിക്കാനാകില്ല; സെക്യൂരിറ്റി ഡെപ്പോസിറ്റിനും പരിധി നിശ്ചയിച്ചു;കെട്ടിട വാടക വിപണിയില്‍ കൂടുതല്‍ സുതാര്യതയും കൃത്യതയും കൊണ്ടുവരുന്നതിനായി കേന്ദ്രസർക്കാർ പുതിയ വാടക നിയമങ്ങള്‍ (New Rent Rules 2025) അവതരിപ്പിച്ചു. വാടകക്കാരൻ്റെയും വീട്ടുടമസ്ഥൻ്റെയും അവകാശങ്ങള്‍ സംരക്ഷിക്കാനും തർക്കങ്ങള്‍ വേഗത്തില്‍ പരിഹരിക്കാനും ഈ നിയമം ലക്ഷ്യമിടുന്നു. പ്രധാന സവിശേഷതകള്‍ നിർബന്ധിത രജിസ്ട്രേഷൻ: ഓരോ വാടക കരാറും ഒപ്പിട്ട് രണ്ട് മാസത്തിനുള്ളില്‍ (60 ദിവസം) സംസ്ഥാന പ്രോപ്പർട്ടി രജിസ്ട്രേഷൻ പോർട്ടലുകളിലോ പ്രാദേശിക രജിസ്ട്രാർ ഓഫീസുകളിലോ നിർബന്ധമായും രജിസ്റ്റർ…
