പുതിയ വാടകനിയമങ്ങള്‍ അവതരിപ്പിച്ച്‌ കേന്ദ്രസര്‍ക്കാര്‍

വീട്ടുടമസ്ഥന്റെ ഇഷ്ടപ്രകാരം ഇനി വാടക വര്‍ദ്ധിപ്പിക്കാനാകില്ല; സെക്യൂരിറ്റി ഡെപ്പോസിറ്റിനും പരിധി നിശ്ചയിച്ചു;കെട്ടിട വാടക വിപണിയില്‍ കൂടുതല്‍ സുതാര്യതയും കൃത്യതയും കൊണ്ടുവരുന്നതിനായി കേന്ദ്രസർക്കാർ പുതിയ വാടക നിയമങ്ങള്‍ (New Rent Rules 2025) അവതരിപ്പിച്ചു. വാടകക്കാരൻ്റെയും വീട്ടുടമസ്ഥൻ്റെയും അവകാശങ്ങള്‍ സംരക്ഷിക്കാനും തർക്കങ്ങള്‍ വേഗത്തില്‍ പരിഹരിക്കാനും ഈ നിയമം ലക്ഷ്യമിടുന്നു. പ്രധാന സവിശേഷതകള്‍ നിർബന്ധിത രജിസ്ട്രേഷൻ: ഓരോ വാടക കരാറും ഒപ്പിട്ട് രണ്ട് മാസത്തിനുള്ളില്‍ (60 ദിവസം) സംസ്ഥാന പ്രോപ്പർട്ടി രജിസ്ട്രേഷൻ പോർട്ടലുകളിലോ പ്രാദേശിക രജിസ്ട്രാർ ഓഫീസുകളിലോ നിർബന്ധമായും രജിസ്റ്റർ…

Read More

മൂലമറ്റം പവർഹൗസിലെ അറ്റകുറ്റപ്പണി പൂർത്തിയായി, ബട്ടർഫ്ലൈ വാൾവ് തുറക്കും; ജാഗ്രത നിർദേശം നല്‍കി ജില്ലാ ഭരണകൂടം

ഇടുക്കി: ഇടുക്കി ജലവൈദ്യുത നിലയത്തിലെ അറ്റകുറ്റപ്പണി പൂർത്തിയായി. ബട്ടർഫ്ലൈ വാൾവ് ഉടൻ തുറക്കും. ജനറേറ്ററുകൾ പ്രവർത്തിച്ച് തുടങ്ങും. പെൻസ്റ്റോക്ക് പൈപ്പിൽ വെള്ളം നിറയ്ക്കൽ പ്രക്രിയ പൂർത്തിയായിട്ടുണ്ട്. നാളെ വൈകിട്ടോടെ വൈദ്യുതി ഉൽപ്പാദനം തുടങ്ങാൻ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ട്രയൽ റണ്ണുകൾ പുരോഗമിക്കുകയാണ്. ഇതോടെ തൊടുപുഴ, മുവാറ്റുപുഴ ആറുകളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന ജില്ലാ ഭരണകൂടം അറിയിച്ചു. പവർ ഹൗസിൽ നിന്നുള്ള കനാലിലൂടെ എത് സമയത്തും വെള്ളം പുറത്തേയ്ക്ക് ഒഴുക്കും. മലങ്കര ഡാമിന്‍റെ ഷട്ടറുകളും തുറക്കും.ജനറേറ്ററുകളുടെ അറ്റകുറ്റപ്പണികൾക്കായാണ്…

Read More

മണ്‍മറഞ്ഞ കാലത്തിന്റെ സ്മൃതികളുണര്‍ത്തി ജില്ലാ ശുചിത്വ മിഷന്റെ ഹരിത വോട്ട് വണ്ടി

തൊടുപുഴ: ജില്ലാ ശുചിത്വ മിഷന്റെ ഹരിത വോട്ട് വണ്ടി ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് ഫ്‌ളാഗ് ഓഫ് ചെയ്തു. തൊടുപുഴ ബ്ലോക്കിന്റെ ഇലക്ഷന്‍ സാമഗ്രികളുടെ വിതരണ സ്വീകരണ കേന്ദ്രമായ സെന്റ്. സെബാസ്റ്റ്യന്‍യു പി സ്‌കൂള്‍ അങ്കണത്തിലാണ് ചടങ്ങ് നടന്നത്. ഹരിത തിരഞ്ഞെടുപ്പ് സന്ദേശം പൊതുജനങ്ങളിലും രാഷ്ട്രീയ പ്രവര്‍ത്തകരിലും എത്തിച്ച് അവബോധം സൃഷ്ടിക്കുകയാണ് ഹരിത വോട്ട് വണ്ടിയുടെ ലക്ഷ്യം. പഴയ കാലത്ത് ഗതാഗതത്തിനായി ഉപയോഗിച്ചിരുന്ന കാള വണ്ടിയില്‍ കോട്ടണ്‍ തുണിയില്‍ എഴുതി തയ്യാറാക്കിയ സന്ദേശ ബോര്‍ഡുകളും പനയോല…

Read More

ഭക്തർക്ക്‌ ഭഷ്യവിഷബാധ, വണ്ടിപ്പെരിയാറിൽ ആരോഗ്യ വകുപ്പിന്റ വ്യാപക പരിശോധന

വണ്ടിപ്പെരിയാർ: ശബരിമ ലയിലെ പ്രധാന ഇടത്താവളമായ സത്രത്തിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച അയ്യപ്പ ഭക്തർക്ക് ഭക്ഷ്യവിഷബാധ യുണ്ടായെന്ന ആരോപണത്തെ തുടർന്ന് വണ്ടിപ്പെരിയാർ, വള്ളക്കടവ്, സത്രം ഇടത്താവളം എന്നീ പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. വണ്ടിപ്പെരിയാർ സാമൂഹിക ആരോഗ്യ കേന്ദ്രം ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഷാജിമോന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഹെൽത്ത്‌ കാർഡും, ലൈസൻസും ഇല്ലാതെ വൃത്തി ഹീനമായ സാഹചര്യത്തിൽ പൊതുജനാരോഗ്യത്തിനു ഭീഷണയായി പ്രവർത്തിച്ച ഒരു ഹോട്ടലിനു ആരോഗ്യ വകുപ്പ് സ്റ്റോപ്പ്‌ മെമ്മോ നൽകി. ഈ ഹോട്ടലിൽ…

Read More

ഇടുക്കിയിൽ സ്കൂൾ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞു; 36 പേര്‍ക്ക് പരിക്ക്.

തിരുവനന്തപുരം തോന്നയ്ക്കൽ ജി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥികളുമായി പോയ ബസാണ് അപകടത്തിൽ പെട്ടത് ഇടുക്കി: സ്കൂൾ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞു. 36 പേര്‍ക്ക് പരിക്കേറ്റു. പാലാ തൊടുപുഴ റൂട്ടിൽ കോട്ടയം ജില്ലയോട് ചേർന്ന ഇടുക്കി ജില്ലയിലെ നെല്ലാപ്പാറയിലാണ് സംഭവം. തിരുവനന്തപുരം തോന്നയ്ക്കൽ ജി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥികളുമായി പോയ ബസാണ് അപകടത്തിൽ പെട്ടത്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നും വിദ്യാര്‍ഥികൾ സുരക്ഷിതരാണെന്നുമാണ് ലഭിക്കുന്ന വിവരം. പാലാ തൊടുപുഴ റോഡിൽ നെല്ലാപ്പാറയ്ക്ക് സമീപം ചൂരപ്പട്ട വളവിലാണ് അപകടം സംഭവിച്ചത്. വിനോദയാത്ര സംഘത്തിലെ മൂന്നു…

Read More

ക്രിസ്മസ് – പുതുവത്സര സമ്മാനം ക്ഷേമ പെൻഷൻ വിതരണം ഡിസംബർ 15 മുതൽ

ക്രിസ്മസ്, പുതു വത്സരം പ്രമാണിച്ച് ക്ഷേമ പെൻഷൻ നേരത്തെ നൽകും. ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ നൽകാൻ ധനവകുപ്പ് ഉത്തരവിറക്കി. വർധിപ്പിച്ച തുകയായ 2000 രൂപ വീതമാണ് ലഭിക്കുക. ഇതിനായി 1045 കോടി രൂപ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ പെൻഷൻ ലഭിക്കുന്നത്‌. 62 ലക്ഷത്തോളം പേർക്കാണ്‌ പെൻഷൻ ലഭിക്കുന്നത്‌. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ…

Read More

ഇടുക്കി ജില്ലയിൽ അതിശക്തമായ മഴയ്ക്ക്‌ സാധ്യത, ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു

ഇടുക്കി : സംസ്ഥാനത്ത് പല ജില്ലകളിലും അതി ശക്തമായ മഴയ്ക്ക്‌ സാധ്യത. ഇടുക്കി ജില്ലയിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ തൃശൂർ, മലപ്പുറം,വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. മൽസ്യ ബന്ധനത്തിന് വിലക്കുണ്ട്.

Read More

സ്റ്റാറായി മൂന്നാറിലെ ഡബിൾ ഡക്കർ ബസ്, വരുമാനം ഒരു കോടി കഴിഞ്ഞു

മൂന്നാർ: മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് വിനോദ കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനായി കെഎസ്ആർടിസി ആരംഭിച്ച റോയൽ ഡബിൾ ഡക്കർ ബസിന്റെ ഇതുവരെയുള്ള വരുമാനം ഒരു കോടി പിന്നിട്ടു. ഇതുവരെ 30,000 ത്തിൽ അധികം പേർ ഡബിൾ ഡക്കർ ബസിൽ യാത്ര ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഡബിൾ ഡക്കർ ബസ് സർവ്വീസാരംഭിച്ചത്. പത്ത് മാസം പിന്നിടാനൊരുങ്ങവെയാണ് ബസിന്റെ വരുമാനം ഒരു കോടി പിന്നിട്ടിരിക്കുന്നത്. മൂന്നാറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ പോലെ തന്നെ സഞ്ചാരികളുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് ബസ്. ബസിന്റെ മുകൾ ഭാഗത്ത്…

Read More

കട്ടപ്പനയിൽ വീടിന് നെരേ സാമൂഹിക വിരുദ്ധരുടെ ആക്രമണം

കട്ടപ്പന: കട്ടപ്പന നിരപ്പേൽക്കടക്ക് സമീപം വീടിനുനേരേ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. വ്യാഴാഴ്ച്ച രാത്രി 12 മണിയോടെയാണ് കോൽക്കാട്ടിൽ പൊന്നപ്പന്റെ വീടിന് നെരേ ആക്രമണം ഉണ്ടായത്. ബൈക്കിൽ എത്തിയ ആളുകൾ കോൺക്രീറ്റ് കട്ടകൾ കൊണ്ട് വീടിന് നെരേ എറിയുകയാ യിരുന്നു. കല്ലേറിൽ വീടിന്റെ രണ്ട് ജനലുകളുടെ ചില്ലുകൾ പൊട്ടി. ശബ്ദം കേട്ട് വീട്ടുകാരും പരിസരവാസികളും പുറത്തിറങ്ങിയപ്പോൾ ആക്രമികൾ രക്ഷപ്പെട്ടു. കട്ടപ്പന പോലീസ് സ്ഥലത്തെത്തുകയും കേസെടുക്കുകയും ചെയ്തു.

Read More

പരമ്പരാഗത കാനനപാതയിലൂടെ സഞ്ചരിക്കുന്ന അയ്യപ്പഭക്തരുടെ എണ്ണം വർധിച്ചു

വണ്ടിപ്പെരിയാർ : കാനന പാത താണ്ടി സന്നിധാനത്തെത്തുന്ന ഭക്തരുടെ എണ്ണത്തിൽ വർധന. പെരിയാർ വന്യജീവി സങ്കേതത്തിലുൾപ്പെടുന്ന പരമ്പരാഗത കാനന പാതയിലൂടെയുള്ള യാത്ര അനുഭൂതിദായകമാണെന്ന് ഇതുവഴിയെത്തുന്നവർ പറയുന്നു. ദിവസവും ആയിരത്തിലധികം പേർ ഇപ്പോൾ കാനന പാതയിലൂടെ ശബരിമലയിലെത്തുന്നു. വണ്ടിപ്പെരിയാർ സത്രത്തു നിന്ന് കാൽ നടയാത്ര ആരംഭിക്കും. കുത്തനെയുള്ള കയറ്റിറക്കങ്ങളുള്ള പാതയിലൂടെ നടന്ന് സന്നിധാനത്തെത്താൻ പലരും അഞ്ചു മണിക്കൂറിലധികമെടുക്കും . ഉപ്പുപാറ, പുല്ലുമേടു വഴിയുള്ള യാത്ര പ്രകൃതിയുടെ വന്യത ആസ്വദിച്ചുള്ളതായതിനാൽ ഒട്ടും മടുപ്പു തോന്നാറില്ലെന്ന് പതിവായി ഇതുവഴി ശബരിമലയിലെത്തുന്ന ഭക്തർ…

Read More