ആനച്ചാലിലെ ആകാശ ഭക്ഷണശാലയ്ക്ക്‌ സുരക്ഷയില്ല, റിപ്പോർട്ട് നൽകി ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ

അടിമാലി: ആനച്ചാലിൽ ആകാശ ഭക്ഷണശാലയിൽ വിനോദസഞ്ചാരികൾ കുടുങ്ങിയ സംഭവത്തിൽ സ്കൈ ഡൈനിങ്ങിന് ഒരു അനുമതിയും ഇല്ലെന്നും മതിയായ സുരക്ഷയില്ലാതെയാണ് ഇത് പ്രവർത്തിച്ചതെന്നും റിപ്പോർട്ട് നൽകി ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ. സംഭവത്തിന് പിന്നാലെ സ്ഥാപനം താത്കാലികമായി അടച്ചുപൂട്ടിയിരുന്നു. സതേൺ സ്കൈസ് എയ്റോഡൈനാമിക്സ് എന്ന സ്ഥാപനത്തിനാണ് മതിയായ സുരക്ഷ സംവിധാനങ്ങൾ ഇല്ലാതെ പ്രവർത്തിച്ചതിന് സ്റ്റോപ്പ് മെമോ നൽകിയത്. സ്ഥാപനത്തിന്റെ നടത്തിപ്പുകാർക്കെതിരെ പൊലീസ് കേസും രജിസ്റ്റർ ചെയ്തു.

Read More

ഇടുക്കിയുടെ ആദ്യ എഫ് എം റേഡിയോ സ്റ്റേഷനായ ‘ജൂണ്‍ എഫ് എം 90.8’ പ്രവര്‍ത്തനം ആരംഭിച്ചു

തൊടുപുഴ: ഇടുക്കിയുടെ ആദ്യ എഫ് എം റേഡിയോ സ്റ്റേഷനായ ‘ജൂണ്‍ എഫ് എം 90.8’ നവംബർ 23 ന് ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. ഞായറാഴ്ച വൈകീട്ട് 4 മണിക്ക്റേഡിയോ ഹില്‍സ് ലെ ‘ജൂണ്‍ എഫ് എം 90.8’ സ്റ്റുഡിയോ അംഗണത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ തദ്ദേശ്ശ സ്വയം ഭരണ സ്ഥാപന പ്രതിനിധികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍,വിവിധ സാമൂഹിക സാംസ്‌കാരിക സംഘടന പ്രതിനിധികള്‍,വിവിധ മതാചര്യർ,നാട്ടുകാർ എന്നിവർ പങ്കെടുത്തു.ജൂണ്‍ എഫ് എം പ്രോഗ്രാം ഹെഡ് ആർ ജെ മാനസി അതിഥികളെ…

Read More

ആനച്ചാലിലെ ആകാശ ഭക്ഷണശാല അടച്ചു പൂട്ടും

ഇടുക്കി: ആനച്ചാലിൽ ആകാശ ഭക്ഷണശാലയിൽ വിനോദസഞ്ചാരികൾ കുടുങ്ങിയ സംഭവത്തിൽ സ്ഥാപനം താത്കാലികമായി അടച്ചുപൂട്ടാൻ ജില്ലാ ഭരണകൂടം നിർദേശിച്ചു. സതേൺ സ്കൈസ് എയ്റോഡൈനാമിക്സ് എന്ന സ്ഥാപനത്തിനാണ് മതിയായ സുരക്ഷ സംവിധാനങ്ങൾ ഇല്ലാതെ പ്രവർത്തിച്ചതിന് സ്റ്റോപ്പ് മെമോ നൽകിയത്. സ്ഥാപനത്തിന്റെ നടത്തിപ്പുകാർക്കെതിരെ പൊലീസ് കേസും രജിസ്റ്റർ ചെയ്തു. ആനച്ചാലില്‍ വിനോദസഞ്ചാരികള്‍ സ്‌കൈ ഡൈനിങ്ങില്‍ കുടുങ്ങിയ സംഭവത്തില്‍ സ്ഥാപന ഉടമകള്‍ക്കെതിരെ വെള്ളത്തൂവല്‍ പോലീസ് സ്വമേധയാ കേസെടുത്തു.. സ്ഥാപന ഉടമയായ ചിറക്കല്‍പുരയിടത്തില്‍ വീട്ടില്‍ സോജൻ ജോസഫിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. മറ്റൊരു ഉടമയായ…

Read More

കുടിവെള്ള പദ്ധതിയിൽ ലഭിച്ച ജലസ്ത്രോതസ്സ് ഉപഭോക്താക്കൾക്ക്‌ നഷ്ട്ടമാക്കി സ്വകാര്യ വ്യക്തി

അടിമാലി: അടിമാലി കൊന്നത്തടി പഞ്ചായത്തിലെ കൈലാസം നിവാസികൾക്ക് അടിമാലി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചു നൽകിയ കുളത്തിൽ നിന്നും ടാങ്കിൽ നിന്നും കുടിവെള്ളം നിഷേധിക്കുന്നതായി പരാതി. കുളവും വാട്ടർ ടാങ്കും സ്ഥിതിചെയ്യുന്ന സ്ഥല ഉടമയാണ് കുളത്തിൽ നിന്നുവരുന്ന ഹോസും മോട്ടോർ ലേക്കുള്ള വൈദ്യുതി കണക്ഷനും വെട്ടി നശിപ്പിച്ച് ജനങ്ങളുടെ കുടിവെള്ളം തടസ്സപ്പെടുത്തുന്നത്. പോലീസിൽ മുതൽ മുഖ്യമന്ത്രിക്ക് വരെ പരാതി നൽകിയിട്ടും സ്ഥലമുടമയുടെ ഉപദ്രവം തുടരുകയാണ്.

Read More

നെല്ലിക്കുഴിയിൽ ഇടഞ്ഞ പോത്തിനെ പിടികൂടി

കോതമംഗലം: നെല്ലിക്കുഴി യിൽ ഇടഞ്ഞ പോത്തിനെ പിടികൂടി. ഫയർ ഫോഴ്സിന്റെ ഇടപെടൽ കൊണ്ടാണ് പോത്തിനെ പിടികൂടാൻ സാധിച്ചത്. നെല്ലിക്കുഴി പഞ്ചായത്ത് കുറ്റിലഞ്ഞി എൽപി സ്കൂളിന് സമീപം റഷീദ് എടപ്പാറയുടെ ഇറച്ചി കടയിൽ കൊണ്ടുവന്ന പോത്താണ് വാഹനത്തിൽ നിന്നും ലോഡ് ഇറക്കുന്നതിനിടയിൽ വിരണ്ടോടിയത്. പിന്നീട് പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ച പോത്തിനെ നാട്ടുകാർ പിടിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായതിനെ തുടർന്ന് ആണ് കോതമംഗലം രക്ഷാസേന സ്ഥലത്ത് എത്തി വിരണ്ട് ഓടിയ പോത്തിനെ പിടികൂടി അപകടം ഒഴിവാക്കിയത്.

Read More

മരണത്തിലും വേര്‍പിരിയാതെ…

തന്റെ കൂടെ പഠിച്ച കുട്ടുകാരിക്ക് ചികിത്സ സഹായം കൈമാറാൻ എത്തിയ യുവതി കുഴഞ്ഞു വീണു മരിച്ചു. സഹായം ഏറ്റുവാങ്ങിയ യുവതിയും മരണത്തിന് കീഴടങ്ങി… ആലപ്പുഴ : വണ്ടാനം മെഡിക്കൽ കോളേജിലാണ് സംഭവം. കായംകുളത്തെ കോളേജിൽ ഒരുമിച്ച് പഠിച്ച ശ്യാമള എന്ന യുവതിക്ക് പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ സ്നേഹതീരം സ്വരൂപിച്ച ചികിത്സ സഹായം കൈമാറാൻ പോയ ഖദീജാകുട്ടി യാണ് മരണപെട്ടത് 49 വയസ്സായിരുന്നു.. സഹായം കൈമാറി പുറത്തേക്ക് വരുമ്പോൾ കുഴഞ്ഞ് വീഴുക ആയിരുന്നു. ഉടന്‍ തന്നെ അടിയന്തിര ചികിത്സ നൽകി…

Read More

ഡിജിറ്റൽ അറസ്റ്റ് 1 കോടി 64 ലക്ഷം രൂപ തട്ടിപ്പിലൂടെ കൈക്കലാക്കിയ പ്രതി പിടിയിൽ.

കണ്ണൂർ : താവക്കര സ്വദേശിനിയുടെ ഒരുകോടി 64 ലക്ഷം രൂപ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ കൈക്കലാക്കിയ കേസിൽ ഉൾപ്പെട്ട പ്രതി പിടിയിൽ. തട്ടിപ്പിലൂടെ കൈക്കലാക്കിയ പണം ബാങ്കിൽ നിന്നും ചെക്ക് ഉപയോഗിച്ച് പിൻവലിച്ച സംഘത്തിൽപ്പെട്ട കോഴിക്കോട് ഒളവണ്ണ സ്വദേശിയായ മുഹമ്മദ് അമീൻ ഫർഹാൻ (24 വയസ്സ്) ആണ് അറസ്റ്റിലായത്. ഗൾഫിലേക്ക് കടന്ന പ്രതി നാട്ടിലേക്ക് തിരിച്ചുവരവെ, കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് പി. ഐ.പി.എസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. ഈ കേസിന്റെ അന്വേഷണം…

Read More

വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടി; പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഗര്‍ഭിണി; സീനിയര്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

കാസർകോഡ് : വയറുവേദനയെത്തുടര്‍ന്ന് ചികിത്സ തേടിയ പതിനാറുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഗര്‍ഭിണി. സംഭവത്തില്‍. സീനിയര്‍ വിദ്യാര്‍ഥിയായ പത്തൊന്‍പതുകാരനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടി അവധിക്ക് വീട്ടില്‍ എത്തിയപ്പോഴാണ് കടുത്ത വയറുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് വിവരം വീട്ടൂകാരെ അറിയിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അമ്പലത്തറ പൊലീസില്‍ പരാതി നല്‍കി. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പത്തൊന്‍പതുകാരനെതിരെയാണ് പോക്‌സോ പ്രകാരം കേസെടുത്തത്….

Read More