ഇടുക്കി, ശാന്തൻപാറയിൽ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി.

ഇടുക്കി: ഇടുക്കിയില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി ശാന്തന്‍പാറ ടാങ്ക്‌മേട് സ്വദേശി പുകഴേന്തി (14) ആണ് മരിച്ചത്.ചിന്നക്കനാല്‍ ഫാത്തിമ മാതാ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. വല്യമ്മയുടെ വീട്ടിലെ മുറിക്കുളളില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ ശാന്തന്‍പാറ പൊലീസ് മേല്‍നടപടികള്‍ ആരംഭിച്ചു.

Read More

ലൈംഗീക പീഡനക്കേസിലെ അതിജീവിതയുടെ വ്യക്തി വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാളെ അറസ്റ്റു ചെയ്തു ജാമ്യത്തില്‍ വിട്ടയച്ചു.

ഇടുക്കി:ശ്രീ. രാഹുൽ മാങ്കൂട്ടം MLA ക്ക് എതിരായുള്ള ലൈംഗീക പീഡനക്കേസിലെ അതിജീവിതയുടെ ചിത്രങ്ങളും, വ്യക്തി വിവരങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച നെടുങ്കണ്ടം പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പ്രതിയെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടയച്ചു. സമാനരീയിലുള്ള മറ്റൊരുകേസും തൊടുപുഴ പോലീസ് സ്റ്റേഷനില്‍ ര‍ജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്ന അതിജീവിതയുടെ വിവരങ്ങള്‍ അപകീര്‍ത്തി ഉണ്ടാകുംവിധം യാതൊരുതരത്തിലും പരസ്യപ്പെടുത്തുവാന്‍ പാടില്ലാത്തതും, സ്വകാര്യത സംരക്ഷിക്കുന്ന നിയമങ്ങളുടെ ലംഘനവുമായതിനാലാണ് കേസ്സ് എടുത്തിരിക്കുന്നത്. ഇത്തരത്തിലുള്ള നിയമവിരുദ്ധമായ പ്രവർത്തികൾക്കെതിരെ തുടര്‍ന്നും കർശനമായ നിയമനടപടികൾ…

Read More

മൂന്നാറിൽ കാൽവഴുതി താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ചു

മൂന്നാർ: മൂന്നാർ തല്ലതണ്ണിയിൽ ബൈക്ക് മാറ്റിവയ്ക്കുന്നതിനിടെ 20 അടി താഴ്ചയിലേക്ക് കാൽവഴുതിവീണ് യുവാവ് മരിച്ചു. മൂന്നാർ സ്വദേശിയും ഒപിജി ബേക്കറി ഉടമയുമായ ആൻ്റണിയാണ് മരിച്ചത്. രാത്രി 12.30 ഓടെയാണ് അപകടം. മൂന്നാറിലെ വീടിന് മുന്നിൽ കാർ നിർത്തുവാൻ തടസ്സമായി നിന്ന ബൈക്ക് മാറ്റി വയ്ക്കുവാൻ ശ്രമിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ മൂന്നാർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Read More

ഇടുക്കിയില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി: ഇടുക്കിയില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി ശാന്തന്‍പാറ ടാങ്ക്‌മേട് സ്വദേശി പുകഴേന്തി (14) ആണ് മരിച്ചത്. ചിന്നക്കനാല്‍ ഫാത്തിമ മാതാ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. വല്യമ്മയുടെ വീട്ടിലെ മുറിക്കുളളില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ ശാന്തന്‍പാറ പൊലീസ് മേല്‍നടപടികള്‍ ആരംഭിച്ചു.

Read More

നെടുങ്കണ്ടത്ത് തൊഴിലാളികളുടെ വാഹനം അപകടത്തിൽപ്പെട്ട് അഞ്ച് പേർക്ക്‌ പരിക്ക്

നെടുങ്കണ്ടം: നെടുങ്കണ്ടത്ത് തൊഴിലാളികളെ കയറ്റിവന്ന വാഹനം അപകടത്തിൽ പെട്ട്അഞ്ചു തൊഴിലാളികൾക്ക് പരിക്ക്. പരിക്കേറ്റവവരെ തൂക്കുപാലത്തേയും നെടുംകണ്ടത്തെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രാവിലെ 8മണിക്കാണ് അപകടം നടന്നത്.ഏലത്തോട്ടത്തിലേക്ക് തമിഴ്‌നാട്ടിൽ നിന്നും തൊഴിലാളികളുമായി വന്ന വാഹനമാണ് ഇടത്തറമുക്കിനു സമീപം അപകടത്തിൽ പെട്ടത്. കുത്തിറക്കത്തിൽ നിയന്ത്രണം വിട്ട വാഹനം ഏലത്തോട്ടത്തിലേക്ക് തന്നെ മറിയുകയായിരുന്നു.അമിത വേഗതയാണ് അപകടത്തിനു കാരണം.ഇവിടം നിരന്തരം അപകടങ്ങൾ നടക്കുന്ന മേഖലയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.

Read More

വിധി ക്രൂരതകാട്ടിയ സന്ധ്യക്ക്‌ വീണ്ടും സ്വാന്തനമായി മമ്മൂട്ടി, കൃത്രിമക്കാൽ നൽകാൻ തയ്യാറാണെന്ന് കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ

അടിമാലി: കൊച്ചി – ധനുഷ് കോടി ദേശീയ പാതയിലെ അടിമാലി കൂമ്പന്‍ പാറയിലുണ്ടായ മണ്ണിടിച്ചിലില്‍ ​വീടും ഭർത്താവും ഒപ്പം ഗുരുതരമായി പരിക്കേറ്റ സന്ധ്യയെ ആരും മറക്കില്ല.. അപകടത്തിന് ശേഷം ആലുവ രാജ​ഗിരിആശുപത്രിയിൽ ആയിരുന്നു സന്ധ്യയുടെ ചികിത്സ. ഇതിനിടെ സന്ധ്യയുടെ ഇടതുകാൽ മുട്ടിന് മുകളിൽ വച്ച് മുറിച്ചുമാറ്റേണ്ടി വന്നിരുന്നു. ആശുപത്രിയിലെ ചിലവ് വഹിച്ചത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയപ്പോൾ മമ്മൂട്ടിയോട് ഒന്ന് സംസാരിക്കണം എന്ന് സന്ധ്യ പറഞ്ഞിരുന്നു. പിന്നാലെ വീഡിയോ കോളിൽ അദ്ദേഹവുമായി സന്ധ്യ സംസാരിക്കുകയും ചെയ്തു. തനിക്കൊരു…

Read More

കട്ടപ്പനയിൽ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

കട്ടപ്പന: കട്ടപ്പനയിൽ രണ്ട് പേർ പോലീസ് പിടിയിൽ ആയി.കൽത്തോട്ടി മേപ്പാറ പുത്തൻപുരയിൽ അഭിലാഷ് ശശി (28),കോഴിമല പരുത്തപ്പാറ അമൽ ശിവദാസ്‌ (30)എന്നിവരാണ് പിടിയിലായത്.ഇവരുടെ പക്കൽ നിന്ന് 35 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

Read More

അയ്യപ്പഭക്തർ കൂടുതൽ സഞ്ചരിക്കുന്ന ഇടുക്കിയിലെ പ്രധാന ഇടത്താവളമായ വണ്ടിപ്പെരിയാറിൽ ഭക്തർക്ക്‌ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനായി പുതിയ ഗ്രൗണ്ട് ഒരുങ്ങുന്നു.

കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്ത വാഴൂർ സോമൻ സ്മാരക സ്റ്റേഡിയത്തിന് പിന്നാലെയാണ് വണ്ടിപ്പെരിയാർ പഞ്ചായത്ത്‌ രണ്ടാമത് ഒരു ഗ്രൗണ്ട് കൂടെ നിർമ്മിക്കാനിരിക്കുന്നത്. പുതിയ ഗ്രൗണ്ടിൽ വാഹനങ്ങൾ പാർക്ക്‌ ചെയ്യാനും സത്രത്തിലേക്ക്‌ അയ്യപ്പഭക്തരെ എത്തിക്കാനുള്ള ജീപ്പ് സവാരിയും പത്തോളം താൽക്കാലിക ടോയ്ലറ്റ് കോംപ്ലക്സുകളും ഉണ്ടാകും. വാളാർഡി എസ്റ്റേറ്റ് ഹാരിസൺ മലയാളം പ്ലാന്റേഷനും വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തും കൈകോർത്തുകൊണ്ട് 44000 സ്ക്വയർ ഫീറ്റ് ഗ്രൗണ്ടിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നത്.

Read More

പരമ്പരാഗത കാനന പാതയിൽ വീണ്ടും കാട്ടാനകൾ

വണ്ടിപ്പെരിയാർ: പരമ്പരാ ഗത കാനന പാതയായ സത്രത്തിൽ വീണ്ടും കാട്ടാനകൾ.കഴിഞ ദിവസം രാവിലെ പതിന്നൊന്നോടെയാണ് ശബരിമല ബഥേല്‍ പ്ലാന്റേഷൻ വക തേയില തോട്ടത്തില്‍ കാട്ടാനകളെ നാട്ടുകാർ കണ്ടത്.ഉടൻ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയച്ചതനുസരിച്ച്‌ ഇവർ സ്ഥലത്തെത്തി കാട്ടാനകളെ തുരത്തി. പെരിയാർ കടുവ സങ്കേതത്തിന്റെ അതിർത്തി പങ്കിടുന്ന ഭാഗമായതിനാൽ വന്യ മൃഗശല്യം പ്രദേശത്ത് പതിവാണ്.

Read More

ഇടുക്കി വെൺമണിയിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് റബർത്തോട്ടത്തിലേക്ക്‌ ഇടിച്ച് കയറി

വെൺമണി : ഇടുക്കി വെൺമണിയിൽ നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് തവേരയിൽ ഇടിച്ച ശേഷം സമീപത്തുള്ള റബ്ബർത്തോട്ടത്തിൽ ഇടിച്ചു കയറി അപകടം. എറണാകുളത്തു നിന്ന് ചെറുതോണിയിൽ ഒരു വിവാഹത്തിനായി എത്തിയവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. കള്ളിപ്പാറയിൽ നിന്ന് ബ്ലാത്തിക്കവലയിലെക്കുള്ള ഇറക്കത്തിൽ നിയന്ത്രണം നഷ്ടമായ ബസ് ആദ്യം ഒരു ടവേരയിൽ ഇടിക്കുകയും പിന്നീട് റബ്ബർത്തോട്ടത്തിലേക്ക്‌ ഇടിച്ച് കയറുകയുമായിരുന്നു.

Read More