ഇടുക്കി ജില്ലയിൽ അതിശക്തമായ മഴയ്ക്ക്‌ സാധ്യത, ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു

ഇടുക്കി : സംസ്ഥാനത്ത് പല ജില്ലകളിലും അതി ശക്തമായ മഴയ്ക്ക്‌ സാധ്യത. ഇടുക്കി ജില്ലയിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ തൃശൂർ, മലപ്പുറം,വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. മൽസ്യ ബന്ധനത്തിന് വിലക്കുണ്ട്.

Read More

അയ്യപ്പഭക്തർ കൂടുതൽ സഞ്ചരിക്കുന്ന ഇടുക്കിയിലെ പ്രധാന ഇടത്താവളമായ വണ്ടിപ്പെരിയാറിൽ ഭക്തർക്ക്‌ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനായി പുതിയ ഗ്രൗണ്ട് ഒരുങ്ങുന്നു.

കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്ത വാഴൂർ സോമൻ സ്മാരക സ്റ്റേഡിയത്തിന് പിന്നാലെയാണ് വണ്ടിപ്പെരിയാർ പഞ്ചായത്ത്‌ രണ്ടാമത് ഒരു ഗ്രൗണ്ട് കൂടെ നിർമ്മിക്കാനിരിക്കുന്നത്. പുതിയ ഗ്രൗണ്ടിൽ വാഹനങ്ങൾ പാർക്ക്‌ ചെയ്യാനും സത്രത്തിലേക്ക്‌ അയ്യപ്പഭക്തരെ എത്തിക്കാനുള്ള ജീപ്പ് സവാരിയും പത്തോളം താൽക്കാലിക ടോയ്ലറ്റ് കോംപ്ലക്സുകളും ഉണ്ടാകും. വാളാർഡി എസ്റ്റേറ്റ് ഹാരിസൺ മലയാളം പ്ലാന്റേഷനും വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തും കൈകോർത്തുകൊണ്ട് 44000 സ്ക്വയർ ഫീറ്റ് ഗ്രൗണ്ടിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നത്.

Read More

പരമ്പരാഗത കാനന പാതയിൽ വീണ്ടും കാട്ടാനകൾ

വണ്ടിപ്പെരിയാർ: പരമ്പരാ ഗത കാനന പാതയായ സത്രത്തിൽ വീണ്ടും കാട്ടാനകൾ.കഴിഞ ദിവസം രാവിലെ പതിന്നൊന്നോടെയാണ് ശബരിമല ബഥേല്‍ പ്ലാന്റേഷൻ വക തേയില തോട്ടത്തില്‍ കാട്ടാനകളെ നാട്ടുകാർ കണ്ടത്.ഉടൻ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയച്ചതനുസരിച്ച്‌ ഇവർ സ്ഥലത്തെത്തി കാട്ടാനകളെ തുരത്തി. പെരിയാർ കടുവ സങ്കേതത്തിന്റെ അതിർത്തി പങ്കിടുന്ന ഭാഗമായതിനാൽ വന്യ മൃഗശല്യം പ്രദേശത്ത് പതിവാണ്.

Read More

കുരുതിക്കളത്ത് ട്രാവലർ അപകടം, 17 പേർക്ക്‌ പരിക്ക്

തൊടുപുഴ: ഇടുക്കി തൊടുപുഴ – പുളിയൻമല സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കുരുതിക്കളം ഹെയർപിൻ വളവിലാണ് ട്രാവലർ അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ ഉണ്ടായിരുന്ന 17 യാത്രക്കാർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം.

Read More

തൊടുപുഴയിൽ മഞ്ഞപ്പിത്തം പടരുന്നു

തൊടുപുഴ: തൊടുപുഴ മുൻസിപ്പാലിറ്റിയിൽ മഞ്ഞപ്പിത്തം പടരുന്നു. സിവിൽ സ്റ്റേഷന്റെ പരിസര പ്രദേശങ്ങളിലായിട്ടാണ് മഞ്ഞപിത്തം റിപ്പോർട്ട്‌ ചെയ്തത്. ഇതിനെതുടർന്ന് വിവിധ വകുപ്പുതല ഏകോപന യോഗം നഗരസഭാ ഹാളിൽ ചേർന്നു. 5 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നഗരസഭ സെക്രട്ടറി , നഗരസഭ ആരോഗ്യ വിഭാഗം, ജില്ലാ ആശുപത്രി ആർ.എം.ഒ, പിപിയൂണിറ്റ് ആരോഗ്യ വിഭാഗം, ഫുഡ് സേഫ്റ്റി, വാട്ടർ അതോറിറ്റി തുടങ്ങിയ വിഭാഗങ്ങൾ ഏകോപന യോഗത്തിൽ പങ്കെടുത്തു. മഞ്ഞപിത്ത രോഗ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഹോട്ടൽ, കൂൾ ബാർ, ബേക്കറി തുടങ്ങിയ…

Read More

മൂന്നാർ: മൂന്നാർ തലയാർ എസ്റ്റേറ്റിൽ വളർത്തുമൃഗത്തെ ആക്രമിച്ച് കൊന്നു

വിനായകൻ എന്നയാളുടെ പശുവിനെയാണ് പുലി ആക്രമിച്ച് കൊന്നത് .ഒരു കൂട്ടം പശുക്കൾ തലയാർ എസ്റ്റേറ്റിലെ തേയിലത്തോട്ടത്തിന് സമീപമാണ് പശുവിനെ കടുവ ആക്രമിച്ചത്.

Read More

സര്‍ക്കാര്‍ ജോലി വാഗ് ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ബി.ജെ.പി നേതാവ് കീഴടങ്ങി

ഇടുക്കി: സർക്കാർ ജോലി വാഗ്ദാനം ചെയ്ത് 16 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ അംഗവും മുൻ ഡി.സി.സി സെക്രട്ടറിയുമായ ബെന്നി പെരുവന്താനം (62) പൊലീസിന് കീഴടങ്ങി. നാലാം പ്രതി വണ്ടിപെരിയാർ കറുപ്പുപാലം ഉരുണിയില്‍ വീട്ടില്‍ യു.എച്ച്‌. ഫൈസലിനെ (40) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പരാതിക്കാരന്റെ മകന് ഇടുക്കി ആയുർവേദ കോളേജിലും മരുമകള്‍ക്ക് തിരുവനന്തപുരം ശ്രീ ചിത്രയിലും ജോലി വാഗ്ദാനം ചെയ്ത് 16 ലക്ഷം രൂപയാണ് തട്ടിപ്പ് നടത്തിയത്. 2024 ജൂണില്‍ ഏലപ്പാറയില്‍ ടാക്സി…

Read More

വണ്ടിപ്പെരിയാർ സത്രം – കാനന പാതയിൽ വന്യമൃഗശല്യം, ഭക്തരിൽ ഭീതി സൃഷ്ടിച്ച് കാട്ടാനക്കൂട്ടം

ഇടുക്കി: വണ്ടിപ്പെരിയാർ സത്രം – കാനന പാതയിൽ കാട്ടാനകളുടെയും കരടിയുടെയും ശല്യം. പ്രദേശത്ത് വന്യ മൃഗ സാന്നിധ്യം അയ്യപ്പ ഭക്തരെയും പ്രദേശ വാസികളെയും ഭീതിയിലാഴ്ത്തുന്നു. രണ്ട് ദിവസങ്ങളിലായി പ്രദേശത്ത് കാട്ടാനകളെ പ്രദേശവാസികൾ കാണുകയും വന പാലകരെ വിവരമറിയിക്കുകയും ചെയ്തതോടെ കാട്ടാനകളെ തുരത്തിയെങ്കിലും ഞായറാഴ്ച്ച കടുവe പെരിയാർ കടുവ സങ്കേതത്തിൽ നിന്നാണ് ഈ മേഖയിലേക്ക് കാട്ടാനകൾ എത്തുന്നത്. കഴിഞ്ഞ ദിവസം തേയില തോട്ടത്തിൽ രണ്ട് കാട്ടാനകൾ എത്തിയിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനപാലകർ എത്തി ഇവറ്റകളെ കാട്ടിലേയ്ക്ക് തുരത്തി….

Read More

കനത്ത മഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു

പെരിയാർ: കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി ഉയർന്നു. റൂൾ കർവ് പ്രകാരം 142 അടിയായി മാത്രമേ ജലനിരപ്പുയർത്താൻ തമിഴ്നാടിന് അനുവാദമുള്ളു. ജലനിരപ്പുയർന്നതോടെ ഒന്നാം ജാഗ്രത നിർദ്ദേശം കേരളത്തിന് തമിഴ്നാട് നൽകി. പെരിയാർ തീരങ്ങളിൽ ജാഗ്രത നിർദേശം നൽകി.

Read More

നെല്ലിക്കുഴിയിൽ ഇടഞ്ഞ പോത്തിനെ പിടികൂടി

കോതമംഗലം: നെല്ലിക്കുഴി യിൽ ഇടഞ്ഞ പോത്തിനെ പിടികൂടി. ഫയർ ഫോഴ്സിന്റെ ഇടപെടൽ കൊണ്ടാണ് പോത്തിനെ പിടികൂടാൻ സാധിച്ചത്. നെല്ലിക്കുഴി പഞ്ചായത്ത് കുറ്റിലഞ്ഞി എൽപി സ്കൂളിന് സമീപം റഷീദ് എടപ്പാറയുടെ ഇറച്ചി കടയിൽ കൊണ്ടുവന്ന പോത്താണ് വാഹനത്തിൽ നിന്നും ലോഡ് ഇറക്കുന്നതിനിടയിൽ വിരണ്ടോടിയത്. പിന്നീട് പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ച പോത്തിനെ നാട്ടുകാർ പിടിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായതിനെ തുടർന്ന് ആണ് കോതമംഗലം രക്ഷാസേന സ്ഥലത്ത് എത്തി വിരണ്ട് ഓടിയ പോത്തിനെ പിടികൂടി അപകടം ഒഴിവാക്കിയത്.

Read More