keralavaartha.com

എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം “”ഹരിത തിരഞ്ഞെടുപ്പ് , മാലിന്യ രഹിത തിരഞ്ഞെടുപ്പ് “

ഇടുക്കി: തദ്ദേശ സ്ഥാപന പൊതു തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലെല്ലാം ഹരിത ചട്ടം കർശനമായി പാലിക്കണമെന്നുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിനെപ്പറ്റി വ്യക്തമാക്കി ജില്ലാ കളക് ടർ ദിനേശൻ ചെറുവാട്ട്. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഉടനീളം ഹരിത ചട്ടം പാലിക്കുന്നതിനായി നിരോധിത പ്ലാസ്റ്റിക് വസ്തുക്കളടങ്ങുന്ന എല്ലാത്തരം ബാനറുകൾ, ബോർഡുകൾ ഹോർഡിംഗുകൾഎന്നിവ പ്രചാരണത്തിൽ നിന്ന് പൂർണമായും ഒഴിവാക്കേണ്ടതാണ്. പകരം 100% കോട്ടൺ തുണി, പേപ്പർ, ചണം, തടി/ലോഹം, പോളിഎത്തിലിൻ നിർമ്മിതമായ ബോർഡുകൾ, പൂർണ്ണമായും പ്രകൃതി സൗഹൃദ ഉല്പന്നങ്ങളാൽ നിർമ്മിതമായ ബോർഡുകൾ (മുള, ഈറ,…

Read More

തപാൽ വകുപ്പിൽ ലൈഫ് ഇൻഷുറൻസ് ഏജൻ്റ് നിയമനം.

തൊടുപുഴ :ഇടുക്കി തപാൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് ഏജൻ്റുമാരെ കമ്മീഷൻ വ്യവസ്ഥയിൽ നിയമിയ്ക്കുന്നു. പത്താം ക്ലാസ് വിജയിച്ച 18 വയസ് കഴിഞ്ഞവർക്ക് ഡയറക്ട് ഏജൻ്റാകാനും , സർക്കാർ സർവീസിൽ നിന്ന് വിരമിച്ചവർക്ക് ഫീൽഡ് ഓഫീസറാകാനും അപേക്ഷിയ്ക്കാം. മുൻ ഗ്രാമീണ ഡാക് സേവക് ജീവനക്കാർക്കും അപേക്ഷിയ്ക്കാം. ഉയർന്ന പ്രായ പരിധി ഇല്ല. താത്പര്യം ഉള്ളവർ സ്വയം തയ്യാറാക്കിയ അപേക്ഷ (മൊബൈൽ നമ്പർ സഹിതം), വയസ്, യോഗ്യത, വിലാസം എന്നിവ തെളിയിയ്ക്കുന്ന രേഖകളുടെ കോപ്പി സൂപ്രണ്ട് ഓഫ് പോസ്റ്റ്…

Read More

മരണത്തിലും വേര്‍പിരിയാതെ…

തന്റെ കൂടെ പഠിച്ച കുട്ടുകാരിക്ക് ചികിത്സ സഹായം കൈമാറാൻ എത്തിയ യുവതി കുഴഞ്ഞു വീണു മരിച്ചു. സഹായം ഏറ്റുവാങ്ങിയ യുവതിയും മരണത്തിന് കീഴടങ്ങി… ആലപ്പുഴ : വണ്ടാനം മെഡിക്കൽ കോളേജിലാണ് സംഭവം. കായംകുളത്തെ കോളേജിൽ ഒരുമിച്ച് പഠിച്ച ശ്യാമള എന്ന യുവതിക്ക് പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ സ്നേഹതീരം സ്വരൂപിച്ച ചികിത്സ സഹായം കൈമാറാൻ പോയ ഖദീജാകുട്ടി യാണ് മരണപെട്ടത് 49 വയസ്സായിരുന്നു.. സഹായം കൈമാറി പുറത്തേക്ക് വരുമ്പോൾ കുഴഞ്ഞ് വീഴുക ആയിരുന്നു. ഉടന്‍ തന്നെ അടിയന്തിര ചികിത്സ നൽകി…

Read More

കൊടി തോരണങ്ങള്‍ കെട്ടണോ? ഉടമസ്ഥർ സമ്മതിച്ചാല്‍ മാത്രം; രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിര്‍ദ്ദേശം

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥലം, കെട്ടിടം, മതില്‍ തുടങ്ങിയവ ഉടമസ്ഥന്റെ അനുവാദമില്ലാതെ കൊടിമരം സ്ഥാപിക്കാനോ ബാനറുകള്‍ കെട്ടാനോ പരസ്യം ഒട്ടിക്കാനോ മുദ്രാവാക്യങ്ങള്‍ എഴുതാനോ ഉപയോഗിക്കരുതെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. സര്‍ക്കാര്‍ ഓഫീസുകള്‍, അവയുടെ വളപ്പ്, പരിസരം, മറ്റു പൊതു ഇടങ്ങള്‍ എന്നിവിടങ്ങളില്‍ ചുവരെഴുതാനോ പോസ്റ്റര്‍ ഒട്ടിക്കാനോ ബാനര്‍, കട്ടൗട്ട് എന്നിവര്‍ സ്ഥാപിക്കാനോ പാടില്ല. പൊതു ഇടങ്ങളില്‍ സ്ഥാപിച്ചവ കലക്ടര്‍മാരുടെ നോട്ടീസ് ലഭിച്ചിട്ടും നീക്കിയില്ലെങ്കില്‍ നീക്കം ചെയ്യാനുള്ള ചെലവ് ബന്ധപ്പെട്ട സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ചേര്‍ക്കും. നിയമങ്ങളും കോടതി…

Read More

കുവൈത്തിലെ എണ്ണ ഖനന കേന്ദ്രത്തിൽ ഉണ്ടായ അപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു

കണ്ണൂർ : കൂടാളി പിരിയപ്പൻ വീട്ടിൽ മുരിക്കൻ രാജേഷ് ആണ് കുവൈത്തിലെ ഓയിൽ റിഗ്ഗിൽ അപകടത്തിൽ മരണപ്പെട്ടത് 38 വയസ്സായിരുന്നു.കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കുവൈത്തിലെ അബ്‌ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തിൽ ഉണ്ടായ അപകടത്തിൽ 2 മലയാളികൾ മരണപ്പെട്ടിരുന്നു. ജോലിക്കിടെ പെട്ടെന്ന് ഉണ്ടായ അപകടത്തിൽ തലക്ക് ഗുരുതരമായ പരിക്ക് പറ്റിയതിനെ തുടർന്നാണ് ഇരുവരും മരിച്ചത്. തൃശൂർ നടുവിലെ പറമ്പിൽ നിഷിൽ സദാനന്ദൻ കൊല്ലം സ്വദേശി സുനിൽ സോളമൻ എന്നിവരാണ് അന്ന് മരിച്ചത്. ഇരുവരും എണ്ണ ഖനന മേഖലയിലുള്ള കരാർ…

Read More

ഡിജിറ്റൽ അറസ്റ്റ് 1 കോടി 64 ലക്ഷം രൂപ തട്ടിപ്പിലൂടെ കൈക്കലാക്കിയ പ്രതി പിടിയിൽ.

കണ്ണൂർ : താവക്കര സ്വദേശിനിയുടെ ഒരുകോടി 64 ലക്ഷം രൂപ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ കൈക്കലാക്കിയ കേസിൽ ഉൾപ്പെട്ട പ്രതി പിടിയിൽ. തട്ടിപ്പിലൂടെ കൈക്കലാക്കിയ പണം ബാങ്കിൽ നിന്നും ചെക്ക് ഉപയോഗിച്ച് പിൻവലിച്ച സംഘത്തിൽപ്പെട്ട കോഴിക്കോട് ഒളവണ്ണ സ്വദേശിയായ മുഹമ്മദ് അമീൻ ഫർഹാൻ (24 വയസ്സ്) ആണ് അറസ്റ്റിലായത്. ഗൾഫിലേക്ക് കടന്ന പ്രതി നാട്ടിലേക്ക് തിരിച്ചുവരവെ, കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് പി. ഐ.പി.എസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. ഈ കേസിന്റെ അന്വേഷണം…

Read More

വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടി; പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഗര്‍ഭിണി; സീനിയര്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

കാസർകോഡ് : വയറുവേദനയെത്തുടര്‍ന്ന് ചികിത്സ തേടിയ പതിനാറുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഗര്‍ഭിണി. സംഭവത്തില്‍. സീനിയര്‍ വിദ്യാര്‍ഥിയായ പത്തൊന്‍പതുകാരനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടി അവധിക്ക് വീട്ടില്‍ എത്തിയപ്പോഴാണ് കടുത്ത വയറുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് വിവരം വീട്ടൂകാരെ അറിയിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അമ്പലത്തറ പൊലീസില്‍ പരാതി നല്‍കി. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പത്തൊന്‍പതുകാരനെതിരെയാണ് പോക്‌സോ പ്രകാരം കേസെടുത്തത്….

Read More

മലപ്പുറത്ത് ഉറങ്ങിക്കിടന്ന അനുജനെ വിളിച്ചുണർത്തി ജ്യേഷ്ഠൻ വെട്ടിക്കൊന്നു

മലപ്പുറം: ഉറങ്ങിക്കിടന്ന അനുജനെ കുത്തിക്കൊന്ന് ജ്യേഷ്ഠൻ. മഞ്ചേരി പൂക്കോട്ടൂരിലാണ് സംഭവം. കൊല്ലപറമ്പൻ അബ്ബാസിന്റെ മകൻ അമീർ (24) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ ജുനൈദ് (26) പൊലീസിൽ കീഴടങ്ങി. ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. സാമ്പത്തിക പ്രശ്നങ്ങളാണ് കൊലപാതക കാരണമെന്നാണ് സൂചന. ഇരുവരും ഒന്നിച്ചു താമസിച്ചിരുന്ന വീട്ടിൽ വച്ചായിരുന്നു സംഭവം. മുറിയിലെത്തിയ ജുനൈദ് ഉറങ്ങുകയായിരുന്ന അനുജനെ വിളിച്ചുണർത്തി കഴുത്തിൽ വെട്ടുകയായിരുന്നു. സംഭവ സ്ഥലത്തുവച്ച് തന്നെ അമീർ മരണപ്പെട്ടു. കൊലപാതക സമയത്ത് വീട്ടിൽ ഉമ്മയും സഹോദരിയും ഉണ്ടായിരുന്നു. കൊലപാതകം നടത്തിയ…

Read More

75 കാരിയുടെ മരണത്തിന് പിന്നിൽ മകളും കാമുകനും നടത്തിയ മോഷണ ശ്രമമെന്ന് പോലീസ്

തൃശൂർ മുണ്ടൂർ ശങ്കരംകണ്ടത്ത് വയോധികയെ ഞായറാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. മോഷണത്തിനായി മകളും കാമുകനും ചേർന്നാണ് കൊലപാതകം നടത്തിയതെന്നു പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ മകളെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. അയിനിക്കുന്നത്ത് വീട്ടിൽ തങ്കമണിയുടെ (75 ) മരണമാണ് മകളും കാമുകനും ചേർന്നു നടത്തിയ കൊലപാതകമാണെന്നു കണ്ടെത്തിയത്. സംഭവത്തിൽ മകൾ സന്ധ്യ (45), കാമുകനും അയൽവാസിയുമായ ചിറ്റിലപ്പിള്ളി വീട്ടിൽ നിതിൻ (29) എന്നിവരെയാണ് പേരാമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.

Read More

നടിയെ ആക്രമിച്ച കേസില്‍ വിധി ഡിസംബർ എട്ടിന്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഡിസംബര്‍ എട്ടിന് കോടതി വിധി പറയും. ഏഴു ‌വർഷവും എട്ടുമാസവും നീണ്ട വിചാരണ നടപടികള്‍ക്കൊടുവിലാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയാന്‍ പോകുന്നത്. കഴിഞ്ഞ തവണ കോടതി ചോദിച്ച 22 ചോദ്യങ്ങള്‍ക്ക് പ്രോസിക്യൂഷന്‍ മറുപടി നല്‍കിയിരുന്നു. നടൻ ദിലീപ് ഉൾപ്പെടെ കേസിലെ 10 പ്രതികളും ഡിസംബര്‍ എട്ടിന് ഹാജരാകണമെന്നാണ് കോടതി നിര്‍ദേശം. 2017 ഫെബ്രുവരി 17ന് അങ്കമാലി അത്താണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിലാണ് യുവനടി ആക്രമിക്കപ്പെട്ടത്….

Read More