വിധി ക്രൂരതകാട്ടിയ സന്ധ്യക്ക്‌ വീണ്ടും സ്വാന്തനമായി മമ്മൂട്ടി, കൃത്രിമക്കാൽ നൽകാൻ തയ്യാറാണെന്ന് കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ

അടിമാലി: കൊച്ചി – ധനുഷ് കോടി ദേശീയ പാതയിലെ അടിമാലി കൂമ്പന്‍ പാറയിലുണ്ടായ മണ്ണിടിച്ചിലില്‍ ​വീടും ഭർത്താവും ഒപ്പം ഗുരുതരമായി പരിക്കേറ്റ സന്ധ്യയെ ആരും മറക്കില്ല..

അപകടത്തിന് ശേഷം ആലുവ രാജ​ഗിരി
ആശുപത്രിയിൽ ആയിരുന്നു സന്ധ്യയുടെ ചികിത്സ.

ഇതിനിടെ സന്ധ്യയുടെ ഇടതുകാൽ മുട്ടിന് മുകളിൽ വച്ച് മുറിച്ചുമാറ്റേണ്ടി വന്നിരുന്നു. ആശുപത്രിയിലെ ചിലവ് വഹിച്ചത്.

ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയപ്പോൾ മമ്മൂട്ടിയോട് ഒന്ന് സംസാരിക്കണം എന്ന് സന്ധ്യ പറഞ്ഞിരുന്നു. പിന്നാലെ വീഡിയോ കോളിൽ അദ്ദേഹവുമായി സന്ധ്യ സംസാരിക്കുകയും ചെയ്തു. തനിക്കൊരു കാൽ നഷ്ടമായെന്ന് സന്ധ്യ വാക്കുകളിടറി പറഞ്ഞപ്പോൾ മമ്മൂട്ടിയുടെ ആശ്വാസ വാക്കുകളും എത്തി. മമ്മൂട്ടി കൃത്രിമക്കാൽ നൽകാമെന്ന് വാക്ക് നൽകിയതിനൊപ്പം അടിമാലിയിൽ വീട് നിർമ്മിക്കുന്നതിനുള്ള ഇടപെടൽ നടത്താമെന്നും ഉറപ്പ് നൽകി.

സന്ധ്യയുമായി സംസാരിച്ചതിനു തൊട്ടുപിന്നാലെ കൃത്രിമ കാൽ വെക്കുന്നതിന് വേണ്ട സഹായം നൽകാൻ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ചെയർമാൻ കെ മുരളീധരന് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.

38 ദിവസം നീണ്ട ആശുപത്രി വാസത്തിന് ശേഷം വാടക വീട്ടിലേക്കാണ് സന്ധ്യയുടെ മടക്കം

Leave a Reply

Your email address will not be published. Required fields are marked *