
ഇടുക്കി: ആനച്ചാലിൽ ആകാശ ഭക്ഷണശാലയിൽ വിനോദസഞ്ചാരികൾ കുടുങ്ങിയ സംഭവത്തിൽ സ്ഥാപനം താത്കാലികമായി അടച്ചുപൂട്ടാൻ ജില്ലാ ഭരണകൂടം നിർദേശിച്ചു.
സതേൺ സ്കൈസ് എയ്റോഡൈനാമിക്സ് എന്ന സ്ഥാപനത്തിനാണ് മതിയായ സുരക്ഷ സംവിധാനങ്ങൾ ഇല്ലാതെ പ്രവർത്തിച്ചതിന് സ്റ്റോപ്പ് മെമോ നൽകിയത്.
സ്ഥാപനത്തിന്റെ നടത്തിപ്പുകാർക്കെതിരെ പൊലീസ് കേസും രജിസ്റ്റർ ചെയ്തു.
ആനച്ചാലില്‍ വിനോദസഞ്ചാരികള്‍ സ്കൈ ഡൈനിങ്ങില്‍ കുടുങ്ങിയ സംഭവത്തില്‍ സ്ഥാപന ഉടമകള്‍ക്കെതിരെ വെള്ളത്തൂവല്‍ പോലീസ് സ്വമേധയാ കേസെടുത്തു..
ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെയാണ് ‘സതേണ്‍ സ്കൈസ് എയറോ ഡയനാമിക്’ പ്രവർത്തിച്ചിരുന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സ്ഥാപന ഉടമയായ ചിറക്കല്‍പുരയിടത്തില്‍ വീട്ടില്‍ സോജൻ ജോസഫിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. മറ്റൊരു ഉടമയായ ചീനിക്കുഴി സ്വദേശി പ്രവീണ്‍ രണ്ടാം പ്രതിയാകും.
ഇന്നലെ ഒന്നര മണിക്കൂറിലധികമാണ് കുട്ടികളടക്കം അഞ്ചുപേർ സ്കൈ ഡൈനിങ്ങില്‍ കുടുങ്ങിയത്. രണ്ടും നാലും വയസ്സുള്ള കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയാണ് സാഹസിക വിനോദത്തിനായി ഇവിടെ എത്തിയിരുന്നത്. നാലര മണിക്കൂർ നീണ്ട സാഹസിക സുരക്ഷാപ്രവർത്തനത്തിനൊടുവില് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് അഞ്ചുപേരെയും സുരക്ഷിതമായി താഴെയിറക്കിയത്.
സംഭവത്തില്‍ ജില്ലാ കളക്ടർ തഹസില്‍ദാരോട് റിപ്പോർട്ട് തേടിയിരുന്നു. സുരക്ഷാ വീഴ്ചയെ തുടർന്ന് സ്ഥാപനത്തിന് സ്റ്റോപ്പ് മെമ്മോ നല്കാൻ തീരുമാനിച്ചു. നിലവില്‍ പ്രവർത്തനം താത്കാലികമായി നിർത്തിയിരിക്കുകയാണ്. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ സ്ഥാപനം വീണ്ടും തുറന്നുപ്രവർത്തിക്കാനാകൂ. സ്ഥാപനത്തിൻ്റെ രേഖകള്‍ ഉടമകള്‍ ഇന്ന് തഹസില്‍ദാരുടെ ഓഫീസില്‍ ഹാജരാക്കും. 150 അടി ഉയരത്തില്‍ ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യമൊരുക്കുന്ന, ഒരു മാസം മുമ്ബ് മാത്രം ആരംഭിച്ച സാഹസിക വിനോദമാണ് സ്കൈ ഡൈനിങ്.
