കട്ടപ്പനയിൽ വീടിന് നെരേ സാമൂഹിക വിരുദ്ധരുടെ ആക്രമണം

കട്ടപ്പന: കട്ടപ്പന നിരപ്പേൽക്കടക്ക് സമീപം വീടിനുനേരേ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം.

വ്യാഴാഴ്ച്ച രാത്രി 12 മണിയോടെയാണ് കോൽക്കാട്ടിൽ പൊന്നപ്പന്റെ വീടിന് നെരേ ആക്രമണം ഉണ്ടായത്.

ബൈക്കിൽ എത്തിയ ആളുകൾ കോൺക്രീറ്റ് കട്ടകൾ കൊണ്ട് വീടിന് നെരേ എറിയുകയാ യിരുന്നു. കല്ലേറിൽ വീടിന്റെ രണ്ട് ജനലുകളുടെ ചില്ലുകൾ പൊട്ടി. ശബ്ദം കേട്ട് വീട്ടുകാരും പരിസരവാസികളും പുറത്തിറങ്ങിയപ്പോൾ ആക്രമികൾ രക്ഷപ്പെട്ടു. കട്ടപ്പന പോലീസ് സ്ഥലത്തെത്തുകയും കേസെടുക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *