വണ്ടിപ്പെരിയാർ സത്രം – കാനന പാതയിൽ വന്യമൃഗശല്യം, ഭക്തരിൽ ഭീതി സൃഷ്ടിച്ച് കാട്ടാനക്കൂട്ടം

ഇടുക്കി: വണ്ടിപ്പെരിയാർ സത്രം – കാനന പാതയിൽ കാട്ടാനകളുടെയും കരടിയുടെയും ശല്യം. പ്രദേശത്ത് വന്യ മൃഗ സാന്നിധ്യം അയ്യപ്പ ഭക്തരെയും പ്രദേശ വാസികളെയും ഭീതിയിലാഴ്ത്തുന്നു.

രണ്ട് ദിവസങ്ങളിലായി പ്രദേശത്ത് കാട്ടാനകളെ പ്രദേശവാസികൾ കാണുകയും വന പാലകരെ വിവരമറിയിക്കുകയും ചെയ്തതോടെ കാട്ടാനകളെ തുരത്തിയെങ്കിലും ഞായറാഴ്ച്ച കടുവe

പെരിയാർ കടുവ സങ്കേതത്തിൽ നിന്നാണ് ഈ മേഖയിലേക്ക് കാട്ടാനകൾ എത്തുന്നത്. കഴിഞ്ഞ ദിവസം തേയില തോട്ടത്തിൽ രണ്ട് കാട്ടാനകൾ എത്തിയിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനപാലകർ എത്തി ഇവറ്റകളെ കാട്ടിലേയ്ക്ക് തുരത്തി. ഞായറാഴ്‌ച വൈകിട്ട് ഇതേ സ്ഥലത്ത് അരുൾ ജ്യോതി എന്നയാൾ കരടിയെ കണ്ടു. ഉടൻതന്നെ ഇവർ ബഹളമുണ്ടാക്കിയതോടെ കരടി കാട്ടിലേയ്ക്ക് പോയി. വിനോദ സഞ്ചാരികളും അയ്യപ്പഭക്തരും കടന്നുപോകുന്ന മേഖലയാണിത്. കൂടാതെ തോട്ടം തൊഴിലാളികളും ഇവിടെ ജോലി ചെയ്യുന്നുണ്ട്. ആറ് മാസം മുമ്പാണ് ഇവിടെ കാട്ടാന ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്കേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *