
തൃശൂർ മുണ്ടൂർ ശങ്കരംകണ്ടത്ത് വയോധികയെ ഞായറാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. മോഷണത്തിനായി മകളും കാമുകനും ചേർന്നാണ് കൊലപാതകം നടത്തിയതെന്നു പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ മകളെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു.
അയിനിക്കുന്നത്ത് വീട്ടിൽ തങ്കമണിയുടെ (75 ) മരണമാണ് മകളും കാമുകനും ചേർന്നു നടത്തിയ കൊലപാതകമാണെന്നു കണ്ടെത്തിയത്. സംഭവത്തിൽ മകൾ സന്ധ്യ (45), കാമുകനും അയൽവാസിയുമായ ചിറ്റിലപ്പിള്ളി വീട്ടിൽ നിതിൻ (29) എന്നിവരെയാണ് പേരാമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
