
മൂന്നാർ: മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് വിനോദ കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനായി കെഎസ്ആർടിസി ആരംഭിച്ച റോയൽ ഡബിൾ ഡക്കർ ബസിന്റെ ഇതുവരെയുള്ള വരുമാനം ഒരു കോടി പിന്നിട്ടു.
ഇതുവരെ 30,000 ത്തിൽ അധികം പേർ ഡബിൾ ഡക്കർ ബസിൽ യാത്ര ചെയ്തു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഡബിൾ ഡക്കർ ബസ് സർവ്വീസാരംഭിച്ചത്. പത്ത് മാസം പിന്നിടാനൊരുങ്ങവെയാണ് ബസിന്റെ വരുമാനം ഒരു കോടി പിന്നിട്ടിരിക്കുന്നത്. മൂന്നാറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ പോലെ തന്നെ സഞ്ചാരികളുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് ബസ്. ബസിന്റെ മുകൾ ഭാഗത്ത് യാത്ര ചെയ്യുന്നതിന് 400 രൂപയും താഴെ യാത്ര ചെയ്യുന്നതിന് 200 രൂപയുമാണ് ടിക്കറ്റ് നിരക്ക്. രാവിലെ, ഉച്ചക്ക്, വൈകുന്നേരം എന്നിങ്ങനെയാണ് മൂന്നാർ ടിപ്പോയിൽ നിന്ന് ബസ് പുറപ്പെടുന്നത്.
