മൂന്നാറിൽ കാൽവഴുതി താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ചു

മൂന്നാർ: മൂന്നാർ തല്ലതണ്ണിയിൽ ബൈക്ക് മാറ്റിവയ്ക്കുന്നതിനിടെ 20 അടി താഴ്ചയിലേക്ക് കാൽവഴുതിവീണ് യുവാവ് മരിച്ചു.

മൂന്നാർ സ്വദേശിയും ഒപിജി ബേക്കറി ഉടമയുമായ ആൻ്റണിയാണ് മരിച്ചത്. രാത്രി 12.30 ഓടെയാണ് അപകടം.

മൂന്നാറിലെ വീടിന് മുന്നിൽ കാർ നിർത്തുവാൻ തടസ്സമായി നിന്ന ബൈക്ക് മാറ്റി വയ്ക്കുവാൻ ശ്രമിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ മൂന്നാർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *