
മൂന്നാർ : വിനോദ സഞ്ചാരികൾ ഏറ്റവുമധികമെത്തുന്ന മാട്ടുപ്പെട്ടി, കുണ്ടള ഡാമുകളിലും എക്കോ പോയിൻ്റിലും പ്രവർത്തിക്കുന്ന സാഹസിക വിനോദങ്ങൾക്ക് മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലെന്ന ആക്ഷേപം വ്യാപകം.
കുട്ടവഞ്ചി, കയാക്കിങ്, പാരാസെയ്‌ലിങ് തുടങ്ങിയവയാണ് ഇവിടുത്തെ ഏറെ അപകടം നിറഞ്ഞ സാഹസിക വിനോദങ്ങൾ.
അവയിൽ ഏറ്റവും അപകടം മാട്ടുപ്പെട്ടി ഡാമിലെ പാരാ സെയ്ലിങ് ആണ്. വെള്ളത്തിൽനിന്നു 100 മുതൽ 200 മീറ്റർ ഉയരത്തിൽ പറക്കുന്ന പാരാസെയിലിങ്ങ് ഏറെ അപകടകരമാണ്. ലൈഫ് ജാക്കറ്റ് ഉൾപ്പെടെ സഞ്ചാരികളെ ധരിപ്പിച്ചാണ് എല്ലാ സാഹസിക വിനോദങ്ങളും നടത്ത ആനച്ചാലിൽ സംഭവിച്ചതു പോലെ
അത്യാവശ്യ ഘട്ടങ്ങളിൽ
സഞ്ചാരികൾക്ക് ലഭ്യമാകുന്ന തരത്തിലുള്ളലുള്ള ഒരു സുരക്ഷാ
സംവിധാനവും മാട്ടുപ്പെട്ടി, കുണ്ടള ഡാമുകളിലില്ല.
