
വണ്ടിപ്പെരിയാർ: ശബരിമ ലയിലെ പ്രധാന ഇടത്താവളമായ സത്രത്തിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച അയ്യപ്പ ഭക്തർക്ക് ഭക്ഷ്യവിഷബാധ യുണ്ടായെന്ന ആരോപണത്തെ തുടർന്ന് വണ്ടിപ്പെരിയാർ, വള്ളക്കടവ്, സത്രം ഇടത്താവളം എന്നീ പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി.
വണ്ടിപ്പെരിയാർ സാമൂഹിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ഷാജിമോന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
ഹെൽത്ത് കാർഡും, ലൈസൻസും ഇല്ലാതെ വൃത്തി ഹീനമായ സാഹചര്യത്തിൽ പൊതുജനാരോഗ്യത്തിനു ഭീഷണയായി പ്രവർത്തിച്ച ഒരു ഹോട്ടലിനു ആരോഗ്യ വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകി.
ഈ ഹോട്ടലിൽ നിന്ന് പഴകിയ എണ്ണ, ആഹാര സാധനങ്ങൾ എന്നിവ പിടിച്ച് എടുത്തു നശിപ്പിക്കുകയും ചെയ്തു.
പരിശോധനയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ മഹിന്ദ്രൻ, ജാസ്മിൻ,അരവിന്ദ്, അഖില, അഞ്ജലി എന്നിവർ പങ്കെടുത്തു.
