
കോതമംഗലം: നെല്ലിക്കുഴി യിൽ ഇടഞ്ഞ പോത്തിനെ പിടികൂടി. ഫയർ ഫോഴ്സിന്റെ ഇടപെടൽ കൊണ്ടാണ് പോത്തിനെ പിടികൂടാൻ സാധിച്ചത്.
നെല്ലിക്കുഴി പഞ്ചായത്ത് കുറ്റിലഞ്ഞി എൽപി സ്കൂളിന് സമീപം റഷീദ് എടപ്പാറയുടെ ഇറച്ചി കടയിൽ കൊണ്ടുവന്ന പോത്താണ് വാഹനത്തിൽ നിന്നും ലോഡ് ഇറക്കുന്നതിനിടയിൽ വിരണ്ടോടിയത്.
പിന്നീട് പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ച പോത്തിനെ നാട്ടുകാർ പിടിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായതിനെ തുടർന്ന് ആണ് കോതമംഗലം രക്ഷാസേന സ്ഥലത്ത് എത്തി വിരണ്ട് ഓടിയ പോത്തിനെ പിടികൂടി അപകടം ഒഴിവാക്കിയത്.
