
നെടുങ്കണ്ടം: നെടുങ്കണ്ടത്ത് തൊഴിലാളികളെ കയറ്റിവന്ന വാഹനം അപകടത്തിൽ പെട്ട്
അഞ്ചു തൊഴിലാളികൾക്ക് പരിക്ക്.
പരിക്കേറ്റവവരെ തൂക്കുപാലത്തേയും നെടുംകണ്ടത്തെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
രാവിലെ 8മണിക്കാണ് അപകടം നടന്നത്.
ഏലത്തോട്ടത്തിലേക്ക് തമിഴ്നാട്ടിൽ നിന്നും തൊഴിലാളികളുമായി വന്ന വാഹനമാണ് ഇടത്തറമുക്കിനു സമീപം അപകടത്തിൽ പെട്ടത്.
കുത്തിറക്കത്തിൽ നിയന്ത്രണം വിട്ട വാഹനം ഏലത്തോട്ടത്തിലേക്ക് തന്നെ മറിയുകയായിരുന്നു.
അമിത വേഗതയാണ് അപകടത്തിനു കാരണം.
ഇവിടം നിരന്തരം അപകടങ്ങൾ നടക്കുന്ന മേഖലയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.
