
കാൽവരിമൗണ്ട് :സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ സബ് ജൂനിയര്‍ ഗേള്‍സ് 100 മീറ്റര്‍ ഓട്ടത്തില്‍ 38 വർഷത്തെ റിക്കോർഡ് തകർത്ത് സ്വര്‍ണവും 200 മീറ്റർ മത്സരത്തിൽ വെങ്കലവും കരസ്ഥമാക്കിയ മിടുക്കി ദേവപ്രിയ വീണ്ടും തിളങ്ങിയിരിക്കുകയാണ്.
ഇൻഡോറിൽ നടന്ന ദി എമറാൾഡ് ഹൈറ്റ്സ് ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടക്കുന്ന 69-ാമത് ദേശീയ സ്ക്കൂൾ കായികമേളയിൽ 14 വയസിൽ താഴെ ഉള്ള പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ വെങ്കലം കരസ്ഥമാക്കിയിരിക്കുകയാണ് മിടുക്കി.
കാൽവരിമൗണ്ട് ഹൈസ്കൂൾ വിദ്യാർത്ഥിനിയായ ദേവപ്രിയ വളരെ പരിമിതമായ സൗകര്യങ്ങളിൽ നിന്ന് കൊണ്ടാണ് മികച്ച പ്രകടനം കാഴ്ച വെച്ചത്. ഷൈബു – ബിസ്മി ദമ്പതികളുടെ മകളാണ് ദേവപ്രിയ. സഹോദരി ദേവനന്ദ, അനുജൻ ദേവാനന്ദുമൊപ്പം ദേവപ്രിയക്ക് പിന്തുണയായി ഉണ്ട്.
