തൊടുപുഴയിൽ മഞ്ഞപ്പിത്തം പടരുന്നു

തൊടുപുഴ: തൊടുപുഴ മുൻസിപ്പാലിറ്റിയിൽ മഞ്ഞപ്പിത്തം പടരുന്നു. സിവിൽ സ്റ്റേഷന്റെ പരിസര പ്രദേശങ്ങളിലായിട്ടാണ് മഞ്ഞപിത്തം റിപ്പോർട്ട്‌ ചെയ്തത്.

ഇതിനെതുടർന്ന് വിവിധ വകുപ്പുതല ഏകോപന യോഗം നഗരസഭാ ഹാളിൽ ചേർന്നു. 5 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

നഗരസഭ സെക്രട്ടറി , നഗരസഭ ആരോഗ്യ വിഭാഗം, ജില്ലാ ആശുപത്രി ആർ.എം.ഒ, പിപിയൂണിറ്റ് ആരോഗ്യ വിഭാഗം, ഫുഡ് സേഫ്റ്റി, വാട്ടർ അതോറിറ്റി തുടങ്ങിയ വിഭാഗങ്ങൾ ഏകോപന യോഗത്തിൽ പങ്കെടുത്തു.

മഞ്ഞപിത്ത രോഗ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഹോട്ടൽ, കൂൾ ബാർ, ബേക്കറി തുടങ്ങിയ കച്ചവട സ്ഥാപന പരിശോധന ഊർജ്ജിതപ്പെടുത്തുവാനും തീരുമാനമായി.

Leave a Reply

Your email address will not be published. Required fields are marked *