
പെരിയാർ: കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി ഉയർന്നു.
റൂൾ കർവ് പ്രകാരം 142 അടിയായി മാത്രമേ ജലനിരപ്പുയർത്താൻ തമിഴ്നാടിന് അനുവാദമുള്ളു.
ജലനിരപ്പുയർന്നതോടെ ഒന്നാം ജാഗ്രത നിർദ്ദേശം കേരളത്തിന് തമിഴ്നാട് നൽകി. പെരിയാർ തീരങ്ങളിൽ ജാഗ്രത നിർദേശം നൽകി.
