ഇടുക്കിയുടെ ആദ്യ എഫ് എം റേഡിയോ സ്റ്റേഷനായ ‘ജൂണ്‍ എഫ് എം 90.8’ പ്രവര്‍ത്തനം ആരംഭിച്ചു

തൊടുപുഴ: ഇടുക്കിയുടെ ആദ്യ എഫ് എം റേഡിയോ സ്റ്റേഷനായ ‘ജൂണ്‍ എഫ് എം 90.8’ നവംബർ 23 ന് ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു.

ഞായറാഴ്ച വൈകീട്ട് 4 മണിക്ക്റേഡിയോ ഹില്‍സ് ലെ ‘ജൂണ്‍ എഫ് എം 90.8’ സ്റ്റുഡിയോ അംഗണത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ തദ്ദേശ്ശ സ്വയം ഭരണ സ്ഥാപന പ്രതിനിധികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍,വിവിധ സാമൂഹിക സാംസ്‌കാരിക സംഘടന പ്രതിനിധികള്‍,വിവിധ മതാചര്യർ,നാട്ടുകാർ എന്നിവർ പങ്കെടുത്തു.ജൂണ്‍ എഫ് എം പ്രോഗ്രാം ഹെഡ് ആർ ജെ മാനസി അതിഥികളെ സ്വാഗതം ചെയ്തു ശേഷം സ്റ്റേഷൻ ഡയറക്ടർ ശ്രീ. ആർഷിൻ എസ് ചടങ്ങിന് ആമുഖ പ്രസംഗം നടത്തി.തൊടുപുഴ മെർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയില്‍ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു.

മുനിസിപ്പല്‍ ചെയർമാൻ കെ. ദീപക് ജൂണ്‍ എഫ് എം 90.8 studio യുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു, തുടർന്ന് സ്റ്റേഷന്റെ പ്രോഗ്രാം ലോഞ്ചും നടന്നു.പ്രശസ്ത സൈക്കോളജിക്കല്‍ എന്റർടെയ്‌നർ മെന്റലിസ്റ്റ് നിപിൻ നിരവത്ത് JUNE FM ലോഗോ ഔപചാരികമായി പ്രകാശനം ചെയ്തു.

തൊടുപുഴ MLA പി. ജെ. ജോസഫ് റേഡിയോ ട്യൂണ്‍ ചെയ്ത് ആദ്യ ഔദ്യോഗിക പ്രക്ഷേപണം ആരംഭിച്ചു. സ്റ്റേഷന്റെ ടാഗ്‌ലൈൻ ‘കേള്‍ക്കാം • പാടാം • ആഘോഷിക്കാം ‘ THODUPUZHA MERCHANT ASSOCIATION PRESIDENT രാജു തരണിയില്‍ പ്രകാശനം ചെയ്തു. 2025 ലേ ഗുരു ശ്രേഷ്ഠ പുരസ്കാര ജേതാവും തൊടുപുഴ ST. സെബാസ്റ്റിൻ ഹൈ സ്കൂള്‍ ഹെഡ് മാസ്റ്ററുമായ ബിജോയ്‌ മാത്യു വെബ്‌സൈറ്റ് ലോഞ്ച് നിർവഹിച്ചു.
മട്ടുപ്പാവ് കൃഷിയില്‍ നിരവധി പുരസ്‌കാരങ്ങള്‍ക്ക് അർഹയായ സിന്ധു എം june fm 90.8 ജിംഗിള്‍ launch ചെയ്തു.

ഒളിമ്ബിക് അസോസിയേഷൻ സെക്രട്ടറിയും പ്രമുഖ ബാഡ്മിന്റണ്‍ കോച്ചും,ലയണ്‍സ് ക്ലബ്‌ 318C യുടെ റീജിയണല്‍ ചെയർമാനുമായ സൈജൻ സ്റ്റീഫൻ social media handle പ്രകാശനം നിർവഹിച്ചു തുടർന്ന് ആശംസ പ്രസംഗം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *