
തിരുവനന്തപുരം തോന്നയ്ക്കൽ ജി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥികളുമായി പോയ ബസാണ് അപകടത്തിൽ പെട്ടത്
ഇടുക്കി: സ്കൂൾ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞു. 36 പേര്‍ക്ക് പരിക്കേറ്റു. പാലാ തൊടുപുഴ റൂട്ടിൽ കോട്ടയം ജില്ലയോട് ചേർന്ന ഇടുക്കി ജില്ലയിലെ നെല്ലാപ്പാറയിലാണ് സംഭവം. തിരുവനന്തപുരം തോന്നയ്ക്കൽ ജി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥികളുമായി പോയ ബസാണ് അപകടത്തിൽ പെട്ടത്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നും വിദ്യാര്‍ഥികൾ സുരക്ഷിതരാണെന്നുമാണ് ലഭിക്കുന്ന വിവരം. പാലാ തൊടുപുഴ റോഡിൽ നെല്ലാപ്പാറയ്ക്ക് സമീപം ചൂരപ്പട്ട വളവിലാണ് അപകടം സംഭവിച്ചത്. വിനോദയാത്ര സംഘത്തിലെ മൂന്നു ബസ്സുകളിൽ ഒരെണ്ണം മറിയുകയായിരുന്നു. ബസ്സിൽ 45 ഓളം കുട്ടികളും അധ്യാപകരും ഉണ്ടായിരുന്നു.

പാലായ്ക്കടുത്ത് നെല്ലാപ്പാറയിൽ സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് അപകടത്തിൽപ്പെട്ട് 30 വിദ്യാർഥികൾക്ക് പരിക്ക്.വിനോദയാത്ര കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ രാത്രി ഏകദേശം 12.30 യോടെ പാലാ – തൊടുപുഴ റോഡിലെ നെല്ലാപ്പാറയ്ക്ക് സമീപം ചൂരപ്പട്ട വളവിലാണ് ബസ് മറിഞ്ഞത്.
അപകടത്തിൽപ്പെട്ടവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു തിരുവനന്തപുരം തോന്നയ്ക്കൽ വി എച്ച് എസ് എസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് പാലായിൽ അപകടത്തിൽപെട്ടത്.
വിനോദയാത്ര സംഘത്തിലെ മൂന്ന് ബസുകളിൽ ഒന്നിനാണ് അപകടം സംഭവിച്ചത്. ബസിലുണ്ടായിരുന്ന നാൽപത്തഞ്ചോളം വിദ്യാർത്ഥികളിൽ ഏകദേശം 36 പേർക്ക് പരിക്കുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ല.
18 വിദ്യാർത്ഥികൾ കൂടുതൽ നിരീക്ഷണത്തിനും വിദഗ്ധ ചികിത്സയ്ക്കുമായി ആശുപത്രിയിലാണ്.
പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപെട്ടവർ: ജിജിൻ , ആദിത്യ , അഭിമന്യു , ടിന്‍റോ , നൗഫൽ, കീർത്തന , ദീപേഷ് , കൈലാസ്, അശ്വതി , അമൃത , അനഘ, ആശിഷ്, അനന്തു, നീയാ, ആശിഷ് , റിജു, ആൽഫിയ, സാഹിമ, അമൃത, റാബിയ -അക്ഷയ്, അലീന, ‘അവജിത്ത്, അസ്വാൻ,അറിതിൻ, ദേവദാസ് , സ്മിത, മുഹമ്മദ്, ബിജിത, ഗോപിക, ശില്പിത, അൻവിക, വിധാൻ, ആസിയ, ദിസിയകൂടാതെ ഡ്രൈവർക്കും നാല് അധ്യാപകർക്കും പരിക്കേറ്റിട്ടുണ്ട്.
വളവിൽ ബസ് നിയന്ത്രണം തെറ്റി മറിഞ്ഞതാണെന്നാണ് പ്രാഥമിക നിഗമനം. കൊടൈക്കനാലിൽ വിനോദയാത്രയ്ക്ക് പോയ സംഘം തിരികെ മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.
