

ബൈസൺവാലി : ഇടുക്കി യിലെ റിസോർട്ടിൽ മുറിയെടുത്ത് ലഹരി ഉപയോഗിച്ച കൊച്ചി സ്വദേശികളെ ശാന്തൻപാറ പോലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി വൈപ്പിൻ സ്വദേശികളായ സയോൺ, ആദിത്യൻ,അതുൽ, വിഷ്ണു,അലറ്റ്, ഹാരിസ്,എമിൽസൺ, അമൽ,സിന്റോ, സാവിയോ,സൂരജ്, അശ്വിൻ എന്നിവരാണ് അറസ്റ്റിൽ ആയത്.
ഇവരുടെ കൈയിൽ നിന്ന് 10 ഗ്രാം കഞ്ചാവ്,10 മില്ലി ഗ്രാം ഹാഷ് ഓയിൽ,പത്തോളം എൽ എസ് ടി സ്റ്റാമ്പ് ഉൾപ്പടെ അരലക്ഷം രൂപയുടെ ലഹരി വസ്തുക്കൾ പിടികൂടി.
ശാന്തൻ പാറ എസ് എച് ഒ എസ് ശരലാലിന്റെ നേതൃത്വത്തിൽ പിടികൂടിയ പ്രതികളെ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
