ആനച്ചാലിലെ ആകാശ ഭക്ഷണശാലയ്ക്ക്‌ സുരക്ഷയില്ല, റിപ്പോർട്ട് നൽകി ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ

അടിമാലി: ആനച്ചാലിൽ ആകാശ ഭക്ഷണശാലയിൽ വിനോദസഞ്ചാരികൾ കുടുങ്ങിയ സംഭവത്തിൽ സ്കൈ ഡൈനിങ്ങിന് ഒരു അനുമതിയും ഇല്ലെന്നും മതിയായ സുരക്ഷയില്ലാതെയാണ് ഇത് പ്രവർത്തിച്ചതെന്നും റിപ്പോർട്ട് നൽകി ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ.

സംഭവത്തിന് പിന്നാലെ സ്ഥാപനം താത്കാലികമായി അടച്ചുപൂട്ടിയിരുന്നു.

സതേൺ സ്കൈസ് എയ്റോഡൈനാമിക്സ് എന്ന സ്ഥാപനത്തിനാണ് മതിയായ സുരക്ഷ സംവിധാനങ്ങൾ ഇല്ലാതെ പ്രവർത്തിച്ചതിന് സ്റ്റോപ്പ് മെമോ നൽകിയത്.

സ്ഥാപനത്തിന്റെ നടത്തിപ്പുകാർക്കെതിരെ പൊലീസ് കേസും രജിസ്റ്റർ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *