
കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്ത വാഴൂർ സോമൻ സ്മാരക സ്റ്റേഡിയത്തിന് പിന്നാലെയാണ് വണ്ടിപ്പെരിയാർ പഞ്ചായത്ത് രണ്ടാമത് ഒരു ഗ്രൗണ്ട് കൂടെ നിർമ്മിക്കാനിരിക്കുന്നത്.
പുതിയ ഗ്രൗണ്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനും സത്രത്തിലേക്ക് അയ്യപ്പഭക്തരെ എത്തിക്കാനുള്ള ജീപ്പ് സവാരിയും പത്തോളം താൽക്കാലിക ടോയ്ലറ്റ് കോംപ്ലക്സുകളും ഉണ്ടാകും.
വാളാർഡി എസ്റ്റേറ്റ് ഹാരിസൺ മലയാളം പ്ലാന്റേഷനും വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തും കൈകോർത്തുകൊണ്ട് 44000 സ്ക്വയർ ഫീറ്റ് ഗ്രൗണ്ടിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നത്.
